യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക

ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണ്. പലിശ നിരക്കുകള്‍ ഉയര്‍ന്നത് മാത്രമല്ല മറ്റ് പല ഘടകങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ടെന്നതാണ് വസ്തുത. സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഈ നികുതി ഇനത്തില്‍ മൂന്നിരട്ടി ചെലവാണ് നേരിട്ടതെന്നാണ് വ്യക്തമാകുന്നത്.

ആദ്യത്തെ വീട് വാങ്ങുന്നര്‍ക്ക് 20255 ഏപ്രില്‍ മുതല്‍ 408 മില്ല്യണ്‍ പൗണ്ടാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടി വന്നത്. മുന്‍ വര്‍ഷം ഇത് കേവലം 101 മില്ല്യണ്‍ പൗണ്ടായിരുന്നു. ഒരു മേഖലയില്‍ നിന്നും മാത്രമായാണ് ആദ്യമായി വീട് വാങ്ങുന്നവരില്‍ നിന്നും ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പകുതിയും ട്രഷറി കൈക്കലാക്കിയതെന്നും റൈറ്റ്മൂവ് വ്യക്തമാക്കുന്നു.

125,000 പൗണ്ട് മുതല്‍ ആരംഭിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. 2022 ഓട്ടം സീസണില്‍ അന്നത്തെ ടോറി ഗവണ്‍മെന്റ് ഈ പരിധി 250,000 പൗണ്ടായി ഉയര്‍ത്തിയതാണ് ഏറെ ആശ്വാസം നല്‍കിയത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 425,000 പൗണ്ട് എന്നതില്‍ നിന്നും 2025 ഏപ്രില്‍ മുതല്‍ 300,000 പൗണ്ട് മുതല്‍ ഡ്യൂട്ടി നല്‍കണമെന്ന് നിഷ്‌കര്‍ഷ വന്നു. ഇതിന് മുകളില്‍ 5 ശതമാനം ടാക്‌സ്.

ഇത് പ്രകാരം 400,000 പൗണ്ടിന് മുകളില്‍ പ്രോപ്പര്‍ട്ടി വാങ്ങിയാല്‍ 5000 പൗണ്ട് ട്രഷറിക്ക് നല്‍കണം. 2022 മുതല്‍ 2025 ഏപ്രില്‍ വരെ ഇതേ വീടിന് ഈ തുകയില്‍ നികുതി നല്‍കേണ്ടിയും വന്നിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ കേവലം 41 ശതമാനം വീടുകളാണ് ഈ പ്രൈസ് ബ്രാക്കറ്റില്‍ പെട്ടിട്ടുള്ളത്.

മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ തിരിച്ചടിയായി ബ്രിട്ടനിലെ ഫസ്റ്റ്‌ടൈം ബയേഴ്‌സ് പതിയെ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡെച്ച് ബാങ്ക് പറയുന്നു. കൂടാതെ വീട് മാറാന്‍ ഉദ്ദേശിക്കുന്നവരും തല്‍ക്കാലം ആഗ്രഹം ഒതുക്കും. 'ഇറാന്‍ സംഘര്‍ഷം ഹൗസിംഗ് വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്', ഡെച്ച് ബാങ്ക് ചീഫ് യുകെ ഇക്കണോമിസ്റ്റ് സഞ്ജയ് രാജ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് യുദ്ധം ലോകത്ത് മുഴുവന്‍ പ്രതിഫലനം സൃഷ്ടിക്കുന്നുവെന്നതിന്റെ പുതിയ ഉദാഹരണമാണ് യുകെയുടെ അനുഭവം. മാര്‍ച്ച് മാസത്തിലെ ഭവനവിലയില്‍ 0.5 ശതമാനം പ്രതിമാസ ഇടിവ് നേരിട്ടുവെന്നാണ് ഹാലിഫാക്‌സ് വ്യക്തമാക്കുന്നത്.

ഹലിഫാക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ വീടുകളുടെ വില ശരാശരി 0.5% കുറഞ്ഞു. ഫെബ്രുവരിയില്‍ 0.3% ഉയര്‍ന്നതിന് പിന്നാലെയാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്.

ഈ ഇടിവിന് പ്രധാന കാരണം മോര്‍ട്ട്ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ്. യുഎസ് -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശനിരക്കുകളില്‍ പ്രതിഫലിക്കുകയും, അതുവഴി വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു.

അതോടൊപ്പം, കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും വലിയ സ്വാധീനം ചെലുത്തി. ലിസ് ട്രസ് അവതരിപ്പിച്ച 2022 ലെ മിനി ബജറ്റിന് ശേഷമാണ് ഇത്തരത്തില്‍ വലിയ തോതില്‍ മോര്‍ട്ട്ഗേജ് ഡീലുകള്‍ ഒരു മാസത്തിനുള്ളില്‍ ഇല്ലാതാകുന്നത് വീണ്ടും കാണുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions