വിദേശം

സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്

വാഷിങ്ടണ്‍: മാര്‍പാപ്പയ്ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയതിനു പിന്നാലെ സ്വയം യേശുവായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്.

അമേരിക്കന്‍ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികര്‍, വിമാനങ്ങള്‍, പരുന്ത്, നഴ്സുമാര്‍, രോഗിയായ ആള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം. കൈയില്‍ പ്രത്യേക വെളിച്ചവും രോഗിയുടെ തലയില്‍ കൈവെച്ച് ശാന്തി നല്‍കുന്ന തരത്തില്‍ ട്രംപ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു.

താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ സമാധാനത്തിനായി ഇനിയും ശബ്ദമുയര്‍ത്തുമെന്ന മറുപടിയുമായി മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. നേരത്തെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന വേളയില്‍ പോപിന്റെ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്വന്തം എഐ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ട്രംപ് പങ്കുവെച്ചിരുന്നു.

  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions