യു.കെ.വാര്‍ത്തകള്‍

സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം

ഇംഗ്ലണ്ടിലെ സ്കൂള്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയില്‍ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ നല്‍കും. സോസേജ് റോള്‍, പിസ തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേന നല്‍കുന്നതും അവസാനിപ്പിക്കും. കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഈ മാറ്റങ്ങള്‍ പ്രകാരം ഡെസേര്‍ട്ടുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെ അനുവദിക്കുകയുള്ളു . കൂടാതെ കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. പ്രൈമറി സ്കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാളെങ്കിലും അമിത ഭാരമുള്ളവരാണെന്നും, പഞ്ചസാരയേറിയ ഭക്ഷണങ്ങള്‍ മൂലം പല്ല് നശിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സ്കൂളുകള്‍ അവരുടെ മെനുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശം ഉണ്ട്. 2027 സെപ്റ്റംബര്‍ മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

അതേസമയം, സ്കൂള്‍ ഭക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നത് സ്വാഗതം ചെയ്യുന്നുവെങ്കിലും, അധിക ചെലവുകള്‍ നിറവേറ്റാന്‍ കൂടുതല്‍ ഫണ്ടിംഗ് അനിവാര്യമാണെന്ന് വിദ്യാഭ്യാസ സംഘടനകള്‍ പറഞ്ഞു . നിലവിലെ ധനസഹായം മതിയാകാത്തതിനാല്‍ സ്കൂളുകള്‍ക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയ്ക്കേണ്ടി വരുന്നതായ വിമര്‍ശനവും ഉയരുന്നുണ്ട് . സര്‍ക്കാര്‍ അതിരുകടന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന ആരോപണവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട് . എന്നാല്‍ കുറച്ചു വൈകിയെങ്കിലും ഇത് സ്വാഗതാര്‍ഹമായ നടപടിയാണെന്ന അഭിപ്രായവും ശക്തമാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions