യു.കെ.വാര്‍ത്തകള്‍

മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍

മോട്ടബിലിറ്റി ഡ്രൈവര്‍മാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തിലായി. ആദ്യ കാര്‍ ലീസില്‍ എടുക്കുമ്പോഴോ മോട്ടബിലിറ്റി സ്‌കീം വഴി വീല്‍ ചെയര്‍ ആക്‌സസുള്ള വാഹനം ലീസില്‍ എടുക്കുമ്പോഴോ അതില്‍ പുതിയ ബ്ലാക് ബോക്‌സുകള്‍ ഘടിപ്പിക്കണം. അതിനോടൊപ്പം ലീസില്‍ 30 വയസില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ എടുക്കുന്ന വാഹനങ്ങളിലും ഇത് നിര്‍ബന്ധമാവുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ ടെലിമാറ്റിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംവിധാനം കാറുകളില്‍ വരുന്നു.

വേഗത, ബ്രേക്കിംഗ് രീതികള്‍ എന്നിവയൊക്കെ നിരീക്ഷിച്ച് പ്രതിവാര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. പച്ച, ആംബര്‍, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ തരംതിരിക്കുക. സുരക്ഷിതമായി വാഹനം ഓടിക്കുന്ന (പച്ച സ്റ്റാറ്റസ് ഉള്ളവര്‍) ഡ്രൈവര്‍മാര്‍ക്ക് വാര്‍ഷിക റിവാര്‍ഡായി 160 പൗണ്ട് ലഭിക്കുമെന്ന് മോട്ടബിലിറ്റി പറയുന്നു. 12 മാസക്കാലയളവില്‍ നാല് ചുവപ്പ് സ്റ്റാറ്റസുകള്‍ നേടിയാല്‍ മോട്ടബിലിറ്റി സ്‌കീമില്‍ നിന്നും പുറത്താകും.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സെപ്റ്റംബര്‍ മുതല്‍ നടത്തിവരുന്ന പരീക്ഷണത്തില്‍ 300 വാഹനങ്ങള്‍ പദ്ധതിയില്‍ നിന്നും പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടയ്ക്കിടെ പ്രതിവാര സ്‌കോറില്‍ ചുവപ്പ് സ്റ്റാറ്റസ് ലഭിച്ചാല്‍, ഭാവിയില്‍ ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം നിങ്ങള്‍ക്ക് നഷ്ടമാകും. അതുപോലെ, ലീസിലുള്ള ഡ്രൈവര്‍ എല്ലാവരും 30 ന് മേല്‍ പ്രായമുള്ളവരാണെങ്കില്‍ ആ ഉപഭോക്താവിന് ഡ്രൈവ് സ്മാര്‍ട്ട് ലഭിക്കില്ല.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions