യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി

ഇംഗ്ലണ്ടില്‍ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന 'അവഗണനയും അനീതിയും' അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍എച്ച്എസ് സ്ത്രീകളെ വിവേചനത്തോടെ കാണുന്നതായും അവരുടെ വേദനയും ലക്ഷണങ്ങളും പലപ്പോഴും ഗൗരവത്തില്‍ കാണുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പോലുള്ള ചികിത്സകള്‍ക്കിടെ നിര്‍ബന്ധമായും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.

എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗങ്ങള്‍ക്ക് രോഗനിര്‍ണയം നേടാന്‍ വര്‍ഷങ്ങള്‍ വൈകുന്ന പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടാകും. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ആരോഗ്യസേവനങ്ങളുടെ ഫണ്ടിംഗുമായി ബന്ധിപ്പിക്കുന്ന പരീക്ഷണ പദ്ധതി നടപ്പാക്കും. സേവനം തൃപ്തികരമല്ലെങ്കില്‍ പണമടയ്ക്കുന്നത് നിഷേധിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അധികാരം നല്‍കും. കൂടാതെ, ഗൈനക്കോളജി ചികിത്സയ്ക്ക് കാത്തിരിക്കുന്ന ഏകദേശം അഞ്ച് ലക്ഷം സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാന്‍ പുതിയ റഫറല്‍ സംവിധാനം ഉള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളും.

സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും, ചികിത്സയും രോഗനിര്‍ണയവും വേഗത്തിലാക്കാന്‍ ക്ലിനിക്കല്‍ മാര്‍ഗ്ഗരേഖകളുടെ പുനഃസംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട് ഗര്‍ഭനഷ്ടം ആവര്‍ത്തിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതും പരിഗണനയിലാണ്. സ്ത്രീകളുടെ ശബ്ദം കേള്‍ക്കപ്പെടുകയും മാന്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ഇതിനിടെ പുതിയ പദ്ധതികളെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ മുന്‍പ് ആരംഭിച്ച പദ്ധതികള്‍ കുറയ്ക്കപ്പെടുമെന്ന ആശങ്ക വിവിധ ആരോഗ്യ സംഘടനകള്‍ പങ്കുവെച്ചു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions