യു.കെ.വാര്‍ത്തകള്‍

ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം


ഡ്രൈവിംഗ് സ്കൂളുകളായ എഎ (AA)യും ബിഎസ്എം (BSM)യും ഓണ്‍ലൈന്‍ ബുക്കിംഗില്‍ വെളിപ്പെടുത്താതെ ഫീസുകള്‍ ഈടാക്കിയ കേസില്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ നിര്‍ദേശം. ഏകദേശം 80,000 ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ആകെ 760,000 പൗണ്ട് ഇവര്‍ തിരിച്ചടയ്ക്കേണ്ടിവരും. പരിശീലനത്തിന്റെ ആകെ ഫീസ് മുന്‍കൂട്ടി വ്യക്തമാക്കാതിരിക്കുകയും ബുക്കിംഗ് ഘട്ടങ്ങളില്‍ അധിക ഫീസ് ചേര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോമ്പറ്റിഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റി (CMA) അന്വേഷണം ആരംഭിച്ചത്. ഇതോടൊപ്പം ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഡെവലപ്മെന്റ്സിന് ഉപഭോക്തൃനിയമം ലംഘിച്ചതിന് 4.2 മില്യണ്‍ പൗണ്ട് പിഴയും ചുമത്തി.

2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ ഓണ്‍ലൈന്‍ ബുക്കിംഗുകളില്‍, പാഠങ്ങളുടെ പ്രാരംഭ വിലയില്‍ നിര്‍ബന്ധമായ ബുക്കിംഗ് ഫീസ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപഭോക്താക്കള്‍ ക്ലാസുകള്‍ തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്ന അവസാന ഘട്ടത്തില്‍ മാത്രമാണ് 3 പൗണ്ട് ഫീസ് ചേര്‍ത്തിരുന്നത്. 'ഡ്രിപ്പ് പ്രൈസിംഗ്' എന്നറിയപ്പെടുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും കുറഞ്ഞ വില കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച് പിന്നീട് ചെലവ് കൂട്ടുന്നതിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും CMA വ്യക്തമാക്കി.

പണം നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കിയ ബുക്കിംഗ് ഫീസ് പൂര്‍ണ്ണമായി തിരികെ ലഭിക്കും; ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, എഎയും ബിഎസ്എയും നേരിട്ട് ബന്ധപ്പെട്ട് തുക നല്‍കും. അന്വേഷണ ഫലത്തില്‍ നിരാശയുണ്ടെങ്കിലും അധികൃതരോട് പൂര്‍ണ സഹകരണം നല്‍കിയതായും സ്ഥാപനങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിന്റെ തുടക്കത്തില്‍ തന്നെ ഫീസ് വ്യക്തമാക്കുന്ന വിധത്തില്‍ വെബ്സൈറ്റ് പുതുക്കിയതായും അവര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്രൈസിംഗുമായി ബന്ധപ്പെട്ട് മറ്റു എട്ട് സ്ഥാപനങ്ങളും സിഎംഎയുടെ നിരീക്ഷണത്തിലാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions