സിനിമ

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി


പ്രമുഖ സോപ്പ് ബ്രാന്‍ഡായ 'പവര്‍ സോപ്പ്'ല്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് തമന്ന കോടതിയിലെത്തിയത്.

2005ലാണ് പവര്‍ സോപ്പിന്റെ ബ്രാന്‍ഡ് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി തമന്ന കരാറിലെത്തുന്നത്. ഈ കരാറിന്റെ കാലാവധി അവസാനിച്ച ശേഷവും കമ്പനി തന്റെ ചിത്രങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നുമാണ് തമന്ന കോടതിയില്‍ വാദിച്ചത്.

തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിലൂടെ കമ്പനി ലാഭമുണ്ടാക്കി. അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് തമന്ന ആവശ്യപ്പെട്ടത്. കരാര്‍ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ താരത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എസ് തമിഴ്‌സെല്‍വന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമായി തെളിയിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions