യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും


നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയും യാഥാര്‍ഥ്യമാകുന്നു. കരാര്‍ മേയ് രണ്ടാം വാരത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കാമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ ഇനി നികുതി ഒഴിവാകും. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമൊരുക്കും. കരാര്‍ നിലവില്‍ വരുന്നതോടെ യുകെയില്‍ നിന്നുള്ള വിസ്‌കിയും കാറുകളും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ വിദേശ കാറുകള്‍ക്കും മദ്യത്തിനും ഇന്ത്യന്‍ വിപണിയില്‍ വില കുറയാന്‍ സാധ്യതയുണ്ട്.

ഒമാനുമായുള്ള വ്യാപാര കരാര്‍ ജൂണ്‍ ഒന്നിനും, ന്യൂസിലന്‍ഡുമായുള്ള കരാര്‍ ഏപ്രില്‍ 27നും ഒപ്പുവയ്ക്കുമെന്നും രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡുമായുള്ള കരാറിലൂടെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ ഒപ്പുവയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കരാറുകളെല്ലാം പൂര്‍ണമായി നടപ്പിലാകുന്നതോടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം മേയ് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions