യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും

യുഎസ്- ഇറാന്‍ സംഘര്‍ഷത്തിന്റെ ഫലങ്ങള്‍ വിവിധ ലോക രാജ്യങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ധനവിലയും വിലക്കയറ്റവും മുന്നോട്ടാണ്. ഇപ്പോഴിതാ ബ്രിട്ടനെയും യുദ്ധം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പലയിടത്തും ഇന്ധന പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതോടൊപ്പം ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകുകയാണ്.

കോഴിയിറച്ചിയും പന്നിയിറച്ചിയും ലഭ്യമാകില്ലെന്നും തിരിച്ചടിയാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഹോര്‍മുസിലൂടെയുള്ള ചരക്ക് ഗതാഗതം തടഞ്ഞതോടെ എണ്ണയുള്‍പ്പെടെ വിതരണം പ്രതിസന്ധിയിലാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിതരണം തടസ്സപ്പെട്ടാല്‍ മൃഗങ്ങളെ മാനുഷികമായി അറക്കുന്നതിനു തടസ്സമാകും. വിതരണം തടസ്സപ്പെടുന്നതും സംഭരണം ബുദ്ധിമുട്ടിലാകുന്നതും പ്രതിസന്ധിയുണ്ടാക്കും. ഭക്ഷ്യ ക്ഷാമമെന്നത് സാധ്യതയാണെന്ന് ഒരു വിഭാഗം പറയുന്നു.

ആശങ്ക വേണ്ടെന്ന് ബിസിനസ് സെക്രട്ടറി പീറ്റല്‍ കൈല്‍ അറിയിച്ചു. സാധാരണ ജീവിതവുമായി മുന്നോട്ട് പോകാനും അദ്ദേഹം പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും ഭക്ഷ്യസാധരണവിതരണത്തില്‍ പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി. കര്‍ഷകരില്‍ നിന്നും വിതരണക്കാരില്‍ നിന്നും സഹകരണമുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നും അഥവ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു.

എണ്ണയും ഗ്യാസും വില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നതിന് കപ്പലുകള്‍ക്ക് പണം ഈടാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി കരാറിനായി ആലോചിക്കുന്നുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions