യു.കെ.വാര്‍ത്തകള്‍

ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജമേഖലയിലെ വിലക്കയറ്റം തീപിടിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനവുമായി മുന്നോട്ട് പോകുമെന്നാണ് ഇതുവരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ ഡ്യൂട്ടി വര്‍ദ്ധന ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും, ബിസിനസ്സുകള്‍ കെട്ടിപ്പൂട്ടേണ്ടി വരുമെന്നും വിവിധ ഭാഗത്ത് നിന്നും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ചെലവ് കുറച്ച് നല്‍കുകയാണ് തന്റെ ഉദ്ദേശമെന്ന് ചാന്‍സലര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഈ വര്‍ഷത്തെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഉപേക്ഷിക്കുമെന്നതിന്റെ ശക്തമായ സൂചനയായാണ് വിലയിരുത്തുന്നത്.

എനര്‍ജി വില ഷോക്കടിപ്പിക്കുന്ന സാഹചര്യത്തില്‍ പമ്പുകളിലെ വില വര്‍ദ്ധിക്കുന്നത് ഒഴിവാക്കി കുടുംബങ്ങളെയും, ബിസിനസ്സുകളെയും സംരക്ഷിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ചാന്‍സലര്‍ അവകാശപ്പെടുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടുന്നതായി പ്രഖ്യാപിച്ച സാഹചര്യം കൂടി ഇപ്പോഴുണ്ട്. യുഎസ്, ഇസ്രയേല്‍ അക്രമത്തെ തുടര്‍ന്നാണ് കടലിടുക്ക് അടച്ച് ഇറാന്‍ പകരംവീട്ടിയത്.

ഇത് ആഗോള എണ്ണ, ഗ്യാസ് വിപണിയെ ആശങ്കയുടെ കയങ്ങളിലേക്ക് അയച്ചിരുന്നു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചരക്കുനീക്കത്തിന് തടസ്സമില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനിലെ എണ്ണ, ഗ്യാസ് വിപണിയെ റെക്കോര്‍ഡ് വില കുതിപ്പിലേക്ക് എത്തിച്ചതിന്റെ പ്രത്യാഘാതം ബില്ലുകളില്‍ പ്രതിഫലിക്കാന്‍ ഇരിക്കവെയാണ് ചാന്‍സലറുടെ ഇടപെടല്‍.

ജനങ്ങളില്‍ നിന്നും നികുതി പിരിച്ചെടുത്ത് പരമാവധി ബുദ്ധിമുട്ടിച്ച ചാന്‍സലറെന്ന പേരുദോഷമുള്ള റീവ്‌സിന് പുതിയ തീരുമാനം വന്നാല്‍ അതൊരു അനുകൂല ഘടകമാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions