യു.കെ.വാര്‍ത്തകള്‍

മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി


ലേബര്‍ പിയര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ സുരക്ഷാ വെറ്റിംഗില്‍ പരാജയപ്പെട്ടിട്ടും യുഎസ് അംബാസിഡറാക്കിയതില്‍ തനിക്ക് വിവരം ലഭിച്ചില്ലെന്നാണ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ വാദിക്കുന്നത്. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് സ്റ്റാര്‍മര്‍ ശ്രമം.

മണ്ടേല്‍സനെ അംബാസിഡറായി നിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്വയം തീരുമാനം കൈക്കൊണ്ടെന്നും, ഇതിന്റെ രേഖകള്‍ എന്ന മട്ടില്‍ വിവരങ്ങളും നം.10 പുറത്തുവിട്ടു. ഉദ്യോഗസ്ഥര്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തിയത് പൊറുക്കാന്‍ കഴിയാത്ത കാര്യമാണെന്ന് സ്റ്റാര്‍മര്‍ പറയുന്നു.

എന്നാല്‍ വിഷയത്തില്‍ പുറത്താക്കപ്പെട്ട ഫോറിന്‍ ഓഫീസ് മേധാവി ഓലി റോബിന്‍സിനെ പിന്തുണയ്ക്കുന്നവര്‍ ഇതിന് വിരുദ്ധമായ വിവരങ്ങളും പുറത്തുവിടുന്നുണ്ട്. മണ്ടേല്‍സണ്‍ വിവാദത്തില്‍ സ്റ്റാര്‍മറുടെ അവകാശവാദങ്ങള്‍ കേവലം 16% പേര്‍ മാത്രമാണ് വിശ്വസിക്കുന്നതെന്ന് യൂഗോവ് സര്‍വ്വെ വ്യക്തമാക്കി.

'ഏതെല്ലാം കഥകളാണ് പ്രധാനമന്ത്രി പറഞ്ഞതെന്നത് പ്രശ്‌നമല്ല, നുണകളാണ് പറഞ്ഞത്, ഇനി രാജിവെയ്ക്കാനുള്ള സമയമാണ്', ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു. ഒന്നും അറിഞ്ഞില്ലെന്ന് ഇനിയും വാദിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ പരിശോധന പരാജയപ്പെട്ട ശേഷമാണ് മണ്ടേല്‍സനെ നിയോഗിച്ചതെന്ന് കഴിഞ്ഞ വര്‍ഷം മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നം.10 നടപടി സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രധാനമന്ത്രിയെ രക്ഷിക്കാനായി ഫോറിന്‍ ഓഫീസ് മേധാവിയെ ബലിയാടാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions