ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
നാട്ടിലേക്ക് സമീപകാലത്തു യാത്രക്ക് പദ്ധതിയുള്ള മലയാളികള്‍ കരുതിക്കിയിരിക്കുക. ഇറാന്‍ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം സകല മേഖലകളിലേക്കും വ്യാപിച്ചതോടെ വിമാനയാത്രകള്‍ പോക്കറ്റ് കീറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
വിമാനയാത്രകള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ മുന്‍കൂറായി ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്ക്കാനാണ് ഇവര്‍ ഉപദേശിക്കുന്നത്. കുതിച്ചുയരുന്ന ജെറ്റ് ഫ്യൂവല്‍ സര്‍ചാര്‍ജ്ജുകളായി അധികം വൈകാതെ ടിക്കറ്റുകളില്‍ പ്രതിഫലിക്കുമെന്ന് ട്രാവല്‍ വിദഗ്ധര്‍ പറയുന്നു.
ദീര്‍ഘദൂര വിമാനയാത്രകളുടെ നിരക്കുകള്‍ ഇതിനകം 300 പൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ആഴ്ചകള്‍ക്കുള്ളില്‍ ഹൃസ്വദൂര യാത്രകളിലേക്കും പടരുമെന്നതാണ് അവസ്ഥ. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചപ്പോള്‍ താഴ്ന്ന എണ്ണവില .ഇറാന്‍ ഇപ്പോള്‍ ഹോര്‍മുസ് വീണ്ടും അടച്ചതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. തങ്ങളുടെ പോര്‍ട്ടുകളെ ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന നേവല്‍ ബ്ലോക്ക് നീക്കാന്‍ യുഎസ് വിസമ്മതിച്ചതോടെയാണ് ഇത്.
ഇതിന് ശേഷം കടലിടുക്കിലൂടെ കടന്നുപോയ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത് വെടിനിര്‍ത്തല്‍ പൊളിയുമെന്ന ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. കരാര്‍ സാധ്യമായാല്‍ പോലും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നത് എളുപ്പമല്ലെന്ന് എയര്‍ലൈന്‍ പോളിസി ഉപദേശകരായ ഫോര്‍ഫ്രണ്ട് അഡൈ്വസേഴ്‌സ് പറയുന്നു. ജെറ്റ് ഇന്ധന പ്രതിസന്ധി ആഗോള തലത്തില്‍ അടുത്ത ആറ് ആഴ്ച മുതല്‍ രണ്ട് മാസം വരെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.