യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്

ലണ്ടന്‍ നഗരത്തില്‍ വീണ്ടും ട്രെയിന്‍ സമരങ്ങളുടെ നാളുകള്‍. അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സര്‍വീസിലെ ജീവനക്കാരാണ് അടുത്ത മൂന്നു മാസം ആറു സമരങ്ങളിലായി 12 ദിവസം പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവര്‍ത്തിദിനങ്ങള്‍ നാലുദിവസമായി കുറയ്ക്കുന്നതിനെതിരെയാണ് ആര്‍എംടി യൂണിയന്റെ കീഴില്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നത്.

പ്രവര്‍ത്തിദിനങ്ങള്‍ നാലു ദിവസമാക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്റെ (ടി.എഫ്.എല്‍) നിര്‍ദേശം യൂണിയന്‍ തള്ളി. മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കാനുള്ള തുടര്‍ നടപടിയായാണ് 24 മണിക്കൂര്‍ വീതമുള്ള ആറു സമരങ്ങള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ നടത്താന്‍ യൂണിയന്‍ നോട്ടീസ് നല്‍കിയത്.

ഈ മാസം 21, 22, 23, 24 തീയതികളിലാണ് ആദ്യ സമരം. മേയ് 19, 20, 21, 22 തീയതികളില്‍ രണ്ടാം സമരം നടത്തും. ജൂണ്‍ 16, 17, 18, 19 തീയതികളിലാണ് മൂന്നാമത്തെ സമരം. വിവിധ ലൈനുകളില്‍ വിവിധ ഘട്ടങ്ങളിലാണ് സമരം നടത്താന്‍ ഉദ്ദേശിക്കുന്നത്. ലണ്ടന്‍ ഓവര്‍ഗ്രൗണ്ട്, ഡിഎല്‍ആര്‍, എലിസബത്ത് ലൈന്‍ എന്നിവയൊഴിച്ച് എല്ലാ സര്‍വീസുകളെയും സമരം ബാധിക്കും. ഈ ദിവസങ്ങളില്‍ ലണ്ടന്‍ നഗരത്തിലെ യാത്രകള്‍ ദുരിതമാകുമെന്ന് ചുരുക്കം.


ഈ യാത്രാ ദുരിതത്തിന് ആക്കം കൂട്ടാന്‍ ഏപ്രില്‍ 24ന് മറ്റൊരു ബസ് സമരവുമുണ്ട്. 8, എന്‍-8, 25, എന്‍-25, 425, 205, എന്‍-205 എന്നീ നമ്പറുകളിലെ ബസ് സര്‍വീസുകളാണ് ഏപ്രില്‍ 24ന് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions