ബിസിനസ്‌

പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല

യുകെയുടെ പണപ്പെരുപ്പ നിരക്ക് മാര്‍ച്ച് മാസത്തില്‍ ഉയര്‍ന്നു. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുതിച്ചുയരുന്നതിന്റെ പ്രത്യാഘാതമാണ് ഇത്. പണപ്പെരുപ്പം 3.3 ശതമാനത്തിലേക്ക് എത്തിയെന്നാണ് ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ധനവില വര്‍ധനവാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനമായും ഇടയാക്കിയത്. മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ധന മേഖലയിലുള്ളത്. ഡീസല്‍ വില മാര്‍ച്ചില്‍ ലിറ്ററില്‍ 17.6 പെന്‍സ് വീതം ഉയര്‍ന്നു. മാര്‍ച്ച് മാസത്തില്‍ വിമാന നിരക്കുകളും, ഭക്ഷ്യവിലയും വര്‍ധിച്ചിട്ടുണ്ട്.

നമ്മുടേതല്ലാത്ത ഇറാന്‍ യുദ്ധമാണ് ബില്ലുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. എനര്‍ജി ബില്ലുകളില്‍ 117 പൗണ്ട് കുറച്ചും, റെയില്‍ നിരക്ക് മരവിപ്പിച്ചും, ഇന്ധന ഡ്യൂട്ടി ഫ്രീസും വഴി ഈ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും റീവ്‌സ് കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത ആഴ്ച പലിശ നിരക്ക് തീരുമാനിക്കാന്‍ ഇരിക്കവെയാണ് ഈ കണക്ക് പുറത്തുവരുന്നത്. നിലവില്‍ 3.75 ശതമാനത്തിലുള്ള നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions