നാട്ടുവാര്‍ത്തകള്‍

ഒരു പകലിനിടെ പീഡനങ്ങള്‍; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 19കാരന്‍ കൊടും കുറ്റവാളി

അമര്‍ കോളനിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ മീണ (19) ഒരു പകലിനിടെ നടത്തിയത് രണ്ട് ക്രൂരമായ പീഡനങ്ങളാണെന്ന് പോലീസ്. ഡല്‍ഹിയിലെ കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ ഇയാള്‍ രാജസ്ഥാനിലെ ആല്‍വാറിലും ഒരു സ്ത്രീയെ പീഡിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തി.

ഡല്‍ഹിയിലെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തന്റെ ജന്മനാടായ ആല്‍വാറിലെ ഗ്രാമത്തില്‍ വെച്ച് രാഹുല്‍ മീണ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തത്. അതിജീവിത വിവരം വീട്ടുകാരെ അറിയിച്ചപ്പോഴേക്കും ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നിരുന്നു.

ആല്‍വാറിലെ കുറ്റകൃത്യത്തിന് പിന്നാലെ ഡല്‍ഹിയിലെത്തിയ ഇയാള്‍ രാവിലെ ആറ് മണിയോടെ കൈലാഷ് ഹില്‍സിലെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പ്രവേശിച്ചു. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പതിവുപോലെ ജിമ്മില്‍ പോയിരിക്കുകയായിരുന്നു.

വീടിന്റെ ഘടനയും കുടുംബത്തിന്റെ രീതികളും കൃത്യമായി അറിയാവുന്ന ഇയാള്‍ യുവതിയെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. കമ്പി വടി ഉപയോഗിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള പകയാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ബുധനാഴ്ച രാത്രി ദ്വാരകയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഒരു കാര്‍ ക്ലീനറെയും മറ്റൊരു വീട്ടുജോലിക്കാരനെയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions