യു.കെ.വാര്‍ത്തകള്‍

പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍

ഇറാന്‍ യുദ്ധവും ആഗോള തലത്തിലെ പ്രതിസന്ധികളും മൂലം ബ്രിട്ടനില്‍ പണപ്പെരുപ്പം കൂടുമ്പോഴും മോര്‍ട്ട്‌ഗേജ് വിപണിയില്‍ അസാധാരണ സാഹചര്യങ്ങള്‍. നിരക്കുകള്‍ കുതിച്ചുയരേണ്ടതിന് പകരം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ തിരിച്ചിറങ്ങുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. മറ്റ് അനവധി ഹൈസ്ട്രീറ്റ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും ഈ നീക്കം തുടരുന്നുണ്ട്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡറായ നേഷന്‍വൈഡ് ഇന്ന് മുതല്‍ ഫിക്‌സഡ് റേറ്റുകള്‍ 25 ബേസിസ് പോയിന്റാണ് വെട്ടിക്കുറയ്ക്കുന്നത്.

നേഷന്‍വൈഡിനൊപ്പം ഹാലിഫാക്‌സ് ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളില്‍ 15 ബേസിസ് പോയിന്റുകളും വെട്ടിക്കുറച്ചിട്ടുണ്ട്. തങ്ങളുടെ ഹോം മൂവര്‍, ഫസ്റ്റ് ടൈം ബൈയര്‍ റേഞ്ചുകളിലാണ് ഈ ഇളവ് ലെന്‍ഡര്‍ നല്‍കുന്നത്. നേരത്തെ ടിഎസ്ബിയും തങ്ങളുടെ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 60 ബേസിസ് പോയിന്റ് കുറച്ചിരുന്നു. വിര്‍ജിണ്‍ മണി, സാന്‍ടാന്‍ഡര്‍, ബാര്‍ക്ലേസ്, എച്ച്എസ്ബിസി എന്നിവര്‍ നേരത്തെ ഈ വഴിക്ക് പോയതാണ്.

പുതിയ നിരക്ക് കുറയ്ക്കല്‍ വഴി നേഷന്‍വൈഡ് ഹോം മൂവേഴ്‌സിനായി ഏറ്റവും താഴ്ന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറാണ് ഓഫര്‍ ചെയ്യുന്നത്, 4.5%. ഇതിന് 40 ശതമാനമെങ്കിലും ഡെപ്പോസിറ്റ് വേണം. 1499 പൗണ്ട് ഫീസിനൊപ്പമാണ് ഈ ഡീല്‍. ബാര്‍ക്ലേസിന്റെ രണ്ട് വര്‍ഷ ഫിക്‌സഡില്‍ 4.6 ശതമാനം നിരക്കും, 899 ഫീസുമാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions