യു.കെ.വാര്‍ത്തകള്‍

ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു


അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് .

'യുകെ ഈ നികുതി ഒഴിവാക്കുന്നില്ലെങ്കില്‍, അതിന് മറുപടിയായി വലിയ തീരുവ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കാകും,' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. നികുതിയിലൂടെ ബ്രിട്ടന്‍ നേടുന്ന വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും തീരുവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-ല്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ ഈ നികുതി പ്രകാരം, ലോകവ്യാപക ഡിജിറ്റല്‍ വരുമാനം 500 മില്യണ്‍ പൗണ്ട് കവിയുന്ന കമ്പനികള്‍ക്ക് അതില്‍ 25 മില്യണ്‍ പൗണ്ട് ബ്രിട്ടനില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍ 2% നികുതി ഈടാക്കും. ഇത് പ്രധാനമായും അമേരിക്കന്‍ ടെക് കമ്പനികളെയാണ് ബാധിക്കുന്നത്.

2025 മേയില്‍ ഒപ്പുവെച്ച യു.കെ.-യു.എസ് വ്യാപാരകരാറിനിടയിലും ഈ നികുതി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രംപിന്റെ പ്രസ്താവനകള്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വിള്ളലുണ്ടാക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മങ്ങിയതിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും സമാനമായ ഡിജിറ്റല്‍ നികുതി നടപ്പാക്കിയിട്ടുണ്ട്. അമേരിക്കന്‍ ടെക് കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് മുമ്പും വ്യക്തമാക്കിയിരുന്നു.

ഡിജിറ്റല്‍ നികുതിയെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം യുഎസ്‌ യുകെ വ്യാപാരബന്ധത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions