യുകെയിലെ വാള്‍സാളില്‍ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 32 കാരനായ ജോണ്‍ ആഷ്ബിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന ശിക്ഷ വിധിയില്‍ പ്രതി കുറഞ്ഞത് 14 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വളരെ അപകടകാരിയെന്നും കോടതി ഇയാളെ വിശേഷിപ്പിച്ചു.
2025 ല്‍ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിന് പിന്നാലെ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ ലൈംഗീകമായും ശാരീരികമായും അക്രമിച്ചു. ബലാത്സംഗം, കവര്‍ത്ത, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു.
യുവതി മുസ്ലീം മതവിഭാഗത്തിലെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. ഗൗരവമേറിയ വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്.