യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു


പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗില്‍, എല്‍തോണ്‍ പാര്‍ക്കില്‍ 34 കാരിയായ അമ്മയും അവരുടെ ഏഴ് വയസ്സുള്ള മകനും മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാലരമണിയോടെയായിരുന്നു വിവരമറിഞ്ഞ പോലീ സംഭവസ്ഥലത്ത് എത്തിയത്. അപ്പോഴേക്കും ഇരുവരും മരണമടഞ്ഞിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചതായും അവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കൗണ്‍സിലിംഗ് നല്‍കുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതൊരു അപകട മരണമാണെന്നും, സംശയാസ്പദമായ ഒന്നുംതന്നെയില്ലെന്നും പോലീസ് അറിയിച്ചു.

വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഇത് അപകട മരണമാണെന്ന് സ്ഥിരീകരിച്ചതെന്ന് പറഞ്ഞ പോലീസ്, ഏറെ വെല്ലുവിളിയുയര്‍ത്തിയ സാഹചര്യത്തിലും തങ്ങളാലാകുന്നത് ചെയ്ത എമര്‍ജന്‍സി വിഭാഗത്തോടും പൊതുജനങ്ങളോടും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ലണ്ടന്‍ ഫയര്‍ ബ്രിഗേഡും സംഭവസ്ഥലത്ത് എത്തുകയുണ്ടായി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions