യു.കെ.വാര്‍ത്തകള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പരിക്കില്ലാതെ കടന്നുകൂടാനായി ഒരു വര്‍ഷത്തേക്ക് റെന്റ് ഫ്രീസ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ പരിഗണിച്ച് ലേബര്‍ സര്‍ക്കാര്‍.ഇറാന്‍ യുദ്ധം വോട്ടര്‍മാരുടെ പോക്കറ്റുകള്‍ കവരുമ്പോള്‍ പ്രൈവറ്റ് ഹോമുകളിലെ വാടക മരവിപ്പിച്ച് നിര്‍ത്തി ആശ്വാസം നല്‍കാനാണ് ആലോചന. ഇംഗ്ലണ്ടിലെ ലാന്‍ഡ്‌ലോര്‍ഡ്‌സ് ഈ കാലയളവില്‍ വാടക വര്‍ദ്ധിപ്പിക്കുന്നത് വിലക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന നയംമാറ്റം നടപ്പിലാക്കി വോട്ട് നേടാനാണ് ലേബര്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള പദ്ധതികള്‍ അടുത്ത ഏതാനും ആഴ്ചയില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മുന്‍പ് വാടക നിയന്ത്രണം റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നതിനെ റീവ്‌സ് എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച ഈ നിയമം നിലവില്‍ വരികയാണ്. കണ്ണടച്ചുള്ള വാടക നിയന്ത്രണ നടപടികളെ പിന്തുണയ്ക്കുന്നില്ലെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ നിലവിലെ യുദ്ധത്തിന്റെ ആഘാതങ്ങളില്‍ മന്ത്രിമാര്‍ക്ക് ആശങ്കയുണ്ട്. ഈ ഘട്ടത്തിലാണ് കുടുംബ ബജറ്റുകളെയും, മോര്‍ട്ട്‌ഗേജുകളെയും അളവറ്റ് ഷോക്കടിപ്പിക്കുന്നത് ഒഴിവാക്കാന്‍ ട്രഷറി അസാധാരണ നീക്കം നടത്തുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. വാടക വിപണിയില്‍ ചെലവ് കുറയ്ക്കാന്‍ പലവിധ ഇടപെടലുകളെ കുറിച്ച് ആലോചനയുണ്ട്. മെയ് ഏഴിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് ലേബര്‍ ആശങ്കപ്പെടുന്നു. ഈ അവസരത്തില്‍ ജീവിതച്ചെലവ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി സ്വയം രക്ഷിക്കാനാണ് ഗവണ്‍മെന്റ് നീക്കം.

അതേസമയം, വാടക നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇത് ഹൗസിംഗ് ക്ഷാമം സൃഷ്ടിച്ച് വിഷയം വഷളാക്കുമെന്ന് മുന്നറിയിപ്പുണ്ട്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions