യു.കെ.വാര്‍ത്തകള്‍

യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍

യുകെയില്‍ യുവാക്കളില്‍ തൊഴില്‍, വിദ്യാഭ്യാസ, പരിശീലന മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ (NEET) എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ തിങ്ക് ടാങ്കായ റെസോല്യൂഷന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പഠനത്തില്‍ രാജ്യത്ത് യുവജന തൊഴില്‍ രംഗം പ്രതിസന്ധിയിലാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

16 മുതല്‍ 24 വയസ് വരെയുള്ള യുവാക്കളില്‍ ഏകദേശം 9 ലക്ഷം പേര്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ മേഖലയിലോ പരിശീലനത്തിലോ ഇല്ലാത്തവരായി കണ്ടെത്തി. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2019-ല്‍ 13% ആയിരുന്ന നീറ്റ് നിരക്ക് 2025-ഓടെ 15% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്‍ മൂന്നാമത്തെ ഉയര്‍ന്ന നിലയിലാണ്. ഇറ്റലി, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടു പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. അതേസമയം ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നിവയെക്കാള്‍ ഉയര്‍ന്ന നിരക്കും, നെതര്‍ലാന്‍ഡ്‌സിനെ അപേക്ഷിച്ച് മൂന്നിരട്ടിയോളം കൂടുതലുമാണ്.

യുവാക്കളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് (പ്രത്യേകിച്ച് മാനസികാരോഗ്യം) ഒരു കാരണമാണ്. കൂടാതെ ദുര്‍ബലമായ തൊഴില്‍പരിശീലന സംവിധാനം, തൊഴില്‍ പ്രോത്സാഹനം കുറവുള്ള ബേനിഫിറ്റ് സംവിധാനം, തൊഴിലവസരങ്ങള്‍ കുറയുന്ന അവസ്ഥ എന്നിവയെല്ലാം കാരണങ്ങളാണ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പഖ്യാപിച്ച നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും തൊഴിലുടമകളുടെ ചെലവ് കൂട്ടിയതായി വ്യവസായ മേഖല കുറ്റപ്പെടുത്തുന്നു.

2019 മുതല്‍ ബെനിഫിറ്റ് സ്വീകരിക്കുന്നവരുടെ എണ്ണം 1.6 ലക്ഷം മുതല്‍ 3 ലക്ഷം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഇത്തരം യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സഹായം ലഭ്യമാണെന്നും പഠനം പറയുന്നു.

ബ്രിട്ടനിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പ്രശ്‌നം ഗുരുതരമാകുകയാണെന്നും അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions