യു.കെ.വാര്‍ത്തകള്‍

ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍

ലോകത്തിലെ ഏറ്റവും സമ്പത്തായ മാനവവിഭവശേഷിയില്‍ ബ്രിട്ടന്‍ വരുംകാലങ്ങളില്‍ ഏറെ പിന്നിലാകുമെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോള്‍ ഓരോ ദിവസവും ജനിക്കുന്നവരേക്കാള്‍ കൂടുതലാണ് മരിക്കുന്നവരുടെ എണ്ണം. ഈ നില തുടര്‍ന്നാല്‍ ജനസംഖ്യാവര്‍ധനവില്‍ എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക് രാജ്യം മാറും. ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2034 ആകുമ്പോള്‍ രാജ്യത്തെ ജനസംഖ്യ 71 മില്യണ്‍ മാത്രമായിരിക്കും.

2024നും 2034നും ഇടയ്ക്കുള്ള കാലയളവില്‍ രാജ്യത്ത് 6.4 മില്യണ്‍ കുട്ടികള്‍ ജനിക്കുമെന്നാണ് ഒഎന്‍എസിന്റെ കണക്കുകൂട്ടല്‍. ഇക്കാലയളവില്‍ മരിക്കുന്നവരുടെ എണ്ണം 6.9 മില്യനാകും. 7.3 മില്യണ്‍ ആളുകള്‍ ഇക്കാലയളവില്‍ രാജ്യത്തേക്ക് കുടിയേറുമ്പോള്‍ 5.1 മില്യണ്‍ ആളുകള്‍ നാടുവിട്ട് സ്ഥിരമായി മറ്റു നാടുകളിലേക്ക് താമസം മാറ്റും. ഇതാണ് ഒഎന്‍എസിന്റെ പത്തുവര്‍ഷത്തെ ജനസംഖ്യാ പ്രവചനം.

കാലാന്തരത്തില്‍ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയുകയും പെന്‍ഷന്‍ക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ ജനസംഖ്യയുടെ ഘടന മാറുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. പെന്‍ഷനും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിനുമുള്ള ചെലവ് വര്‍ധിക്കുന്നതും വര്‍ക്ക്‌ഫോഴ്സിന്റെ ലഭ്യത കുറയുന്നതും സമ്പദ്‌ഘടനയ്ക്ക് ഉണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കും.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions