സിനിമ

40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക

നീണ്ട നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി ആശാ ജയറാം. അമേരിക്കയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ഇരുവരും അവിചാരിതമായി കണ്ടു പരിചയം പുതുക്കിയത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ നായികയായിരുന്നു ആശ. ആരാധകര്‍ക്കെന്ന പോലെ താരങ്ങള്‍ക്കും ഇതൊരു അവിസ്മരണീയ നിമിഷമായി മാറി.

മോഹന്‍ലാലിനെ കാണാന്‍ പോകുന്ന വിവരം ആശ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോവുകയാണ്, എനിക്ക് ഇത് വിശ്വസിക്കാനോ ചിന്തിക്കാനോ പോലും കഴിയുന്നില്ല' എന്ന് വികാരാധീനയായാണ് ആശാ ജയറാം പറയുന്നത്.

രഘുനാഥ് പലേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതല്‍ പൂജ്യംവരെ. അലീന എന്ന കഥാപാത്രത്തെയാണ് ആശാ ജയറാം അവതരിപ്പിച്ചത്. സിനിമയുടെ ക്ലൈമാക്സില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന 'ടെലിഫോണ്‍ അങ്കിള്‍' ആയാണ് മോഹന്‍ലാല്‍ എത്തിയത്. ആശാ ജയറാമിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘ഒന്നു മുതല്‍ പൂജ്യം വരെ’. ഗീതു മോഹന്‍ദാസ് ബാലതാരമായി ഇതില്‍ അഭിനയിച്ചിരുന്നു.

ആശാ ജയറാം ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്. അമേരിക്കയിലെ ഒരു കമ്പനിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജരായ അവര്‍ ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിപ്പിക്കുകയാണ്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions