യു.കെ.വാര്‍ത്തകള്‍

ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍

യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില കുതിച്ചതും അവശ്യ സാധനങ്ങളുടെ വില കൂടിയതും മൂലം മുണ്ടു മുറുക്കിയുടുത്തു
യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍. ഇറാന്‍ യുഎസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതോടെ സാധനങ്ങളുടെ വിലയും കൂടി. കുടുംബ ബജറ്റ് താളം തെറ്റിയതോടെ സാധാരണക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. സാമ്പത്തിക സമ്മര്‍ദ്ദം മൂലം ഭക്ഷണം ചില നേരം ഒഴിവാക്കുന്ന സാഹചര്യത്തിലെത്തി കാര്യങ്ങള്‍ .

ഏപ്രില്‍ 10 വരെയുള്ള കാലയളവിലെ വിച്ച് സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കളുടെ ആത്മവിശ്വാസ സൂചിക മൈനസ് 62 ലായി.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 71% പേര്‍ അടുത്ത 12 മാസത്തിനുള്ളില്‍ യുകെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് കരുതുന്നു. വെറും 9% പേര്‍ക്ക് മാത്രമാണ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഭക്ഷണ വിലയില്‍ 85 ശതമാനവും ആശങ്കയിലാണ്.

ചെലവ് നിയന്ത്രിക്കാന്‍ പലരും ഭക്ഷണ ശീലങ്ങള്‍ മാറ്റി. ചില ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി. 43 ശതമാനത്തോളം പേര്‍ വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയാണ്. പലരും ഓഫറുകളില്‍ സാധനം വാങ്ങുന്ന കാഴ്ചയാണ്. പത്തു കുടുംബത്തില്‍ ഒരു കുടുംബം ഭക്ഷണം ഒഴിവാക്കുമ്പോള്‍ ഏഴില്‍ ഒരാള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കി പണം ചെലവാക്കാതെ നോക്കുകയാണ്. ഇന്ധന വില ഉയര്‍ന്നതോടെ യാത്രകള്‍ പലരും വെട്ടി കുറച്ചു.

പലരും ബില്ലുകള്‍ അടയ്ക്കാനാകാതെ പ്രതിസന്ധിയിലാണ്. ജീവിത ചെലവ് ഉയരുന്നത് കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions