നാട്ടുവാര്‍ത്തകള്‍

ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ തനിക്ക് ജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീ​റ്റ് വഴി റെയില്‍വേ സ്​റ്റേഷന്‍ വരെ നടക്കും. മറിച്ച് സംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അന്‍വര്‍ ചോദിച്ചു. മണ്ഡലത്തില്‍ അന്‍വറിന് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും വോട്ടുശതമാനത്തില്‍ കുറവുവരുമെങ്കിലും ബേപ്പൂര്‍ ഉറച്ച എല്‍ഡിഎഫ് കോട്ടയായി തന്നെ നില്‍ക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം.

'റിയാസിന് 65000 വോട്ടുകള്‍ക്ക് മുകളില്‍ കിട്ടില്ല. മരുമോനിസം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. യുഡിഎഫ് നേതാക്കള്‍ പിരിവ് നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നത് യഥാര്‍ത്ഥത്തില്‍ ആരാണ്.ഇടതുപക്ഷത്തെ തകര്‍ക്കുന്നത് മുഹമ്മദ് റിയാസിന്റെ പാര്‍ട്ടിയിലെ അപ്രമാദിത്വമാണ്. പാര്‍ട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തു. അതിന് വളംവച്ച് കൊടുത്തത് പാര്‍ട്ടി സെക്രട്ടറിയാണ്. പിണറായിയും ജനങ്ങളും തമ്മിലാണ് തിരഞ്ഞെടുപ്പ്. ബേപ്പൂരില്‍ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി- സിപിഎം ഡീല്‍ പൊളിഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം പിണറായിക്ക് കഞ്ഞിവച്ചു കൊടുത്തു. കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യുഡിഎഫിന് വോട്ടുചെയ്തു. അതില്‍ ഇടത് വോട്ടുകളുമുണ്ട്'- അന്‍വര്‍ പറഞ്ഞു.


' ഈ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 പിണറായി വിരുദ്ധവോട്ടുണ്ട്. ശബരിമല തിരഞ്ഞെടുപ്പിലെ വലിയ വിഷയമായി. മാണി കോണ്‍ഗ്രസിന്റെ ഓഫീസ് പൂട്ടുന്ന തിരഞ്ഞെടുപ്പാകും ഇത്. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളാണ്. അയാള്‍ക്ക് പൂമാല ഇട്ടുകൊടുത്തത് പിണറായി വിജയന്‍ ആണ്. എക്സി​റ്റ് പോള്‍ ഫലം ഞാന്‍ പറഞ്ഞതിന് സമാനമാണ്.'- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions