യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു

ലണ്ടന്‍: പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ രണ്ട് വീടുകളിലും പഴയ കാറിലും നടന്ന തീവയ്പ് സംഭവത്തിന്റെ സൂത്രധാരനെ ചുറ്റിപ്പറ്റി നിഗൂഢത തുടരുന്നു. 'എല്‍ മണി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, റഷ്യന്‍ ഭാഷ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ യുക്രെയ്ന്‍കാരന്‍ റൊമാന്‍ ലാവ്റിനോവിച്ചിന് തീവയ്പിനായി പണം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ലണ്ടനിലെ കോടതിയെ അറിയിച്ചു.

മറ്റൊരു പ്രതിയുമായി ടെലിഗ്രാം ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറിയതായി തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വടക്കന്‍ ലണ്ടനില്‍ മൂന്ന് സ്ഥലങ്ങളിലായാണ് തീവയ്പ് നടന്നത്. സ്റ്റാമറിന്റെ രണ്ട് വീടുകളും മുന്‍പ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്ന കാറുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഭവത്തിന്റെ പിന്നാമ്പുറത്തെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി തുടരുകയാണ്.

കഴിഞ്ഞ മെയില്‍ പുലര്‍ച്ചെ വടക്കന്‍ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ അടിയന്തര സേവനങ്ങളെ വിളിച്ചുവരുത്തിയിരുന്നു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions