യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം

യുകെയില്‍ യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നൂറുകണക്കിന് ആളുകള്‍ ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡൗണിങ് സ്ട്രീറ്റിന് സമീപത്ത് നടന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗോള്‍ഡന്‍ ഗ്രീന്‍ പ്രദേശത്ത് രണ്ട് യഹൂദരില്‍ നടന്ന കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. 'വാക്കുകള്‍ പോരാ നടപടികളാണ് വേണ്ടത്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

ക്യാമ്പെയ്ന്‍ എഗെയ്ന്‍സ്റ്റ് ആന്റിസെമിറ്റിസം ആണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സംഘത്തിന്റെ പ്രതിനിധിയായ സ്റ്റീഫന്‍ സില്‍വര്‍മാന്‍ പ്രസംഗത്തില്‍, യഹൂദ സമൂഹത്തിന് നേരെ ആക്രമണങ്ങളും ഉപദ്രവങ്ങളും സാധാരണ സംഭവങ്ങളായി മാറിയതായി ആരോപിച്ചു.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധക്കാര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. 'ബ്രിട്ടീഷ് യഹൂദരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?' എന്ന ചോദ്യത്തിന് 'ഒന്നുമില്ല' എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.'യഹൂദ വിരോധം ദേശീയ അടിയന്തരാവസ്ഥയാണ്' എന്ന സന്ദേശമുള്ള ബോര്‍ഡുകളും ബ്രിട്ടീഷ് പതാകകളും ഇസ്രായേല്‍ പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions