യു.കെ.വാര്‍ത്തകള്‍

യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി

വികസിത രാജ്യമെന്നും പരിഷ്കൃത സമൂഹമെന്നും മേനി നടിക്കുമ്പോഴും യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം തുടരുകയാണ്. യുകെയില്‍ അടുത്ത ആഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വനിതകളുടെ പങ്കാളിത്തം വലിയ രീതിയില്‍ കുറവായിരിക്കുമെന്ന് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ലോക്കല്‍, മേയര്‍ തുടങ്ങി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഇരട്ടിയോളം കൂടുതലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷന്മാര്‍ക്കാണ് മേല്‍ക്കോയ്മയുണ്ടാകാന്‍ സാധ്യതയെന്നാണ് ഡെമോക്രസി പ്രചാരണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

മേയ് 7-ന് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലുമായി മൊത്തം സ്ഥാനാര്‍ത്ഥികളില്‍ ഏകദേശം മൂന്നില്‍ ഒരു ഭാഗം (33%) മാത്രമാണ് സ്ത്രീകള്‍. ബാക്കി രണ്ട് ഭാഗവും അതായത് 67% പുരുഷന്മാരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ലിംഗസമത്വം കൈവരിച്ചിട്ടില്ലെന്ന് 50:50 പാര്‍ലമെന്റ്, ഡെമോക്രസി ക്ലബ് എന്നിവയുടെ സംയുക്ത പഠനം വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 34% മാത്രമാണ്. മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ഇത് 18% ആയി കുറയുന്നു. വനിതകളുടെ കുറഞ്ഞ പങ്കാളിത്തം ഭാവിയിലെ ഭരണത്തില്‍ പ്രതിഫലിക്കുമെന്നും, ഇത് തെറ്റായ പ്രവണതയാണെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions