ബിസിനസ്‌

പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്

ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ തേടിയെത്തുമെന്ന് മുന്നറിയിപ്പ്. യുദ്ധം മൂലം പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് കൈവിട്ട് ഉയരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ 5.25 ശതമാനം വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇറാനിലെ യുദ്ധം ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ട്. സ്ഥിതി ഇനിയും മോശമായാല്‍ പണപ്പെരുപ്പം അടുത്ത വര്‍ഷം 6.2 ശതമാനത്തിലേക്ക് കുതിക്കുമെന്നും കേന്ദ്ര ബാങ്ക് പറയുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ പലിശ നിരക്ക് 5.25 ശതമാനത്തിലെത്തുമെന്ന് എംപിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണവില ദീര്‍ഘകാലത്തേക്ക് 130 ഡോളറിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇതില്‍ പ്രധാനം.

'മിഡില്‍ ഈസ്റ്റിലെ യുദ്ധം ഈ വര്‍ഷം വീണ്ടും പണപ്പെരുപ്പം ഉയര്‍ത്തും. നിലവില്‍ ബാങ്ക് റേറ്റ് 3.75 ശതമാനത്തില്‍ നിര്‍ത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ സാഹചര്യങ്ങളും, മിഡില്‍ ഈസ്റ്റിലെ അനിശ്ചിതാവസ്ഥയും ചേരുമ്പോഴാണ് ഇത്. യുദ്ധം മൂലം യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. എന്ത് സംഭവിച്ചാലും പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് ചുരുക്കി നിര്‍ത്തുന്നതാണ് ലക്ഷ്യം', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.

ബാങ്കിന്റെ ബേസ് റേറ്റ് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിര്‍ത്താന്‍ തീരുമാനിച്ചത്. 8-1 എന്ന വോട്ടിംഗിലാണ് നിരക്ക് നിലനിര്‍ത്താന്‍ എംപിസി തീരുമാനിച്ചത്. ഇത് മൂന്നാം തവണയാണ് പലിശകള്‍ 3.75 ശതമാനത്തില്‍ നില്‍ക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഏത് വഴിക്ക് പോകുമെന്നതും, ഇതിന് എനര്‍ജി വിലകളിലുള്ള ഷോക്കിന്റെ വലുപ്പവും, ദൈര്‍ഘ്യവും അനുസരിച്ച് മാറ്റങ്ങള്‍ വരുമെന്ന് ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി.

  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions