യു.കെ.വാര്‍ത്തകള്‍

ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ മെഡിസിന്‍ ക്ഷാമം രൂക്ഷമാക്കി; ഫാര്‍മസികളില്‍ സുപ്രധാന മരുന്നുകള്‍ ലഭ്യമല്ല!


ഇറാനിലെ യുദ്ധം ബ്രിട്ടന് മരുന്നുകള്‍ ലഭിക്കുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വര്‍ഷങ്ങള്‍ക്കിടെ കാണാത്ത വിധത്തിലാണ് മരുന്ന് ക്ഷാമം നേരിടുന്നത്. ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം, ചുഴലി രോഗികളില്‍ പെടുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടാത്ത അവസ്ഥ സമ്മാനിക്കും.

ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെങ്കിലും ബ്രിട്ടനിലെ ഫണ്ടിംഗ് രീതി സ്ഥിതി രൂക്ഷമാക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫാര്‍മസി നല്‍കുന്ന മരുന്നുകള്‍ എന്‍എച്ച്എസ് ഒരു സ്ഥിരം വില നിശ്ചയിച്ചിട്ടുണ്ട്. ഫാര്‍മസികള്‍ ഈ വിലയ്ക്ക് അനുസരിച്ചുള്ള സ്രോതസ്സുകളില്‍ നിന്നും വാങ്ങണമെന്നതാണ് നിബന്ധന.

എന്നാല്‍ നിലവില്‍ എന്‍എച്ച്എസ് നല്‍കുന്നതിന് മുകളില്‍ നിരക്കുള്ള 230-ഓളം മരുന്നുകളാണ് ഉള്ളത്. ഇവയുടെ സ്‌റ്റോക്ക് ആവശ്യത്തിന് കണ്ടെത്താന്‍ ഫാര്‍മസികള്‍ പെടാപ്പാട് പെടുകയാണ്. ഇതുമൂലം രോഗികള്‍ക്ക് ഗുരുതര കാലതാമസവും, ക്ഷാമവും അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ഇറാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ബ്രിട്ടീഷുകാര്‍ കഴിക്കുന്ന ചില സുപ്രധാന മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്തു. കാന്‍സര്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ മരുന്നുകള്‍ ഇതില്‍ പെടും. ഷിപ്പിംഗ് ചെലവുകള്‍ ഉയരുകയും, വിമാന സര്‍വ്വീസുകള്‍ തടസ്സം നേരിടുകയും ചെയ്തതാണ് പ്രതിസന്ധി. ബ്ലഡ് പ്രഷര്‍, എപ്പിലെപ്‌സി, ക്യാന്‍സര്‍ മരുന്നുകളുടെ ക്ഷാമം യുദ്ധം മൂലം വഷളാകുകയാണ് ചെയ്തതെന്ന് ഫാര്‍മസിസ്റ്റുകള്‍ ആശങ്കപ്പെടുന്നു.

ഏപ്രില്‍ മാസത്തില്‍ ഇളവുകള്‍ നല്‍കുന്ന മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്. ഏറ്റവും സാധാരണമായി പ്രിസ്‌ക്രൈബ് ചെയ്യുന്ന മരുന്നുകള്‍ പോലും ഇതില്‍ പെടും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions