നാട്ടുവാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞു; രാജ്യത്ത് ഇന്ധന വില ഇനി ഉയരാന്‍ സാധ്യത; പെട്രോള്‍-ഡീസലിന് 5 വരെ, എല്‍പിജിക്ക് 50 വരെ

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരാനിടയുണ്ടെന്ന് സൂചന. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാനും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെ കൂടാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവും എല്‍പിജി സിലിണ്ടറുകളും വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍, ഏകദേശം നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന ആദ്യത്തെ വര്‍ധനവായിരിക്കും ഇത്. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം പരിഗണിച്ചാണ് വില വര്‍ധനവിനുള്ള സാധ്യത ശക്തമാകുന്നതെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇന്ധനവില വര്‍ധന സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എണ്ണ കമ്പനികളുടെ ആവശ്യം വിലയിരുത്തിയും വിപണിയിലെ സാഹചര്യം നിരീക്ഷിച്ചുമാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions