നാട്ടുവാര്‍ത്തകള്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന സാജന്‍ എന്നയാളാണ് അറസ്റ്റിലായത്. യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

വിസ പ്രൊസസിംഗ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് പ്രതി വിശ്വാസം നേടിയെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാംഗ്ലൂരില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. അവിടെ 'റെന്റ് എ കാര്‍' ബിസിനസ്സ് നടത്തി വരികയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പൊലീസ് പിടികൂടുമെന്ന് ഉറപ്പിച്ച സാജന്‍, സ്ഥിരമായി ഒരിടത്ത് താമസിക്കാതെ ഒളിസങ്കേതങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. വിവിധ ഫോണ്‍ നമ്പറുകള്‍ മാറി മാറി ഉപയോഗിച്ചു. മറ്റൊരു തട്ടിപ്പിന് തയ്യാറെടുക്കവേയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ ലഭിച്ചിട്ടുള്ളതിനാല്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions