നാട്ടുവാര്‍ത്തകള്‍

ചാത്തന്നൂരില്‍ അട്ടിമറി; താമര വിരിഞ്ഞു മൂന്നെണ്ണം

രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ട കേരളത്തിലെ ബിജെപിയ്ക്ക് മൂന്നു സീറ്റ്ലഭിച്ചു. എങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരവും യുഡിഎഫ് തരംഗവും വീശിയടിച്ച തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിക്കാനായി എന്നതാണ് വലിയ നേട്ടം. അതില്‍ കേരളത്തില്‍ അധികമാരും പ്രതീക്ഷിക്കാതിരുന്ന കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ താമര വിരിഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ബിജെപിക്ക് സംഘടനാ സ്വാധീനം കൂടുതലുള്ള പാലക്കാട്, നേമം, കഴക്കൂട്ടം, വട്ടിയൂര്‍കാവ് മണ്ഡലങ്ങളെ അപേക്ഷിച്ച് ചാത്തന്നൂരിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം അട്ടിമറി വിജയമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐയിലെ ആര്‍ രാജേന്ദ്രനെ 4012 വോട്ടിനാണ് ബി ബി ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.

നേമത്ത് മന്ത്രി വി ശിവന്‍ കുട്ടിയെ 2876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തിയത്. കഴക്കൂട്ടത്ത് 265 വോട്ടിനാണ്
വി മുരളീധരന്റെ വിജയം.

ഫോട്ടോ കടപ്പാട് -മാതൃഭൂമി

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions