യു.കെ.വാര്‍ത്തകള്‍

ഇന്ധന പ്രതിസന്ധിയില്‍ വിമാന സര്‍വീസുകള്‍ മുന്‍കൂട്ടി റദ്ദാക്കാന്‍ അനുമതി

യുദ്ധം മൂലം ഇന്ധന പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബ്രിട്ടനില്‍ ഇന്ധന ക്ഷാമം ഉണ്ടായാല്‍ വിമാന കമ്പനികള്‍ മുന്‍കൂട്ടി സര്‍വീസുകള്‍ റദ്ദാക്കാന്‍ അനുമതി നല്‍കുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഈ വേനല്‍ക്കാലത്ത് ഇന്ധന ലഭ്യതയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വിമാനത്താവളങ്ങളിലെ സ്ലോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ആഴ്ചകള്‍ക്ക് മുമ്പ് സര്‍വീസുകള്‍ റദ്ദാക്കാന്‍ എയര്‍ലൈനുകള്‍ക്ക് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കുന്നതിനാണ് ഈ നീക്കം.

അതിനിടെ നാല് റിഫോനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വര്‍ധിപ്പിക്കാനും അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കുന്ന മാര്‍ഗങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഇന്ധന ക്ഷാമമില്ലെന്ന് വിമാന കമ്പനികള്‍ പറയുമ്പോഴും ഇറാന്‍ യുദ്ധം മൂലം വിതരണ ശൃംഖലയില്‍ തടസ്സം വന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കി. യുകെ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ ഏകദേശം 65 ശതമാനം ഇറക്കുമതിയാണ്. ഹോര്‍മുസ് അടച്ചതോടെ പ്രതിസന്ധിയാണ്.

ജൂണോടെ യൂറോപ്പിലാകെ ഇന്ധന ക്ഷാമം ഉണ്ടാകാമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരേ റൂട്ടില്‍ ദിവസേനയുള്ള ചില സര്‍വീസുകള്‍ റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടികളും പുരോഗമിക്കുന്നുണ്ട്.

രണ്ടാഴ്ച മുമ്പ് സര്‍വീസുകള്‍ റദ്ദാക്കി യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയാണ് പുതിയ രീതി.അസാധാരണ സാഹചര്യം പരിഗണിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന എയര്‍ലൈന്‍സുകളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഏതായാലും യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കല്‍ തിരിച്ചടിയാകും. പ്രത്യേകിച്ച് ഹോട്ടലുകള്‍ ഉള്‍പ്പെടെ ബുക്ക് ചെയ്തവര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കും.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions