യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വിലക്കയറ്റം രൂക്ഷം; വര്‍ഷാന്ത്യത്തില്‍ 50% വിലവര്‍ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ വിലക്കയറ്റം കുതിച്ചുയരാന്‍ ഇടയാക്കുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍ ശരിവെച്ച് പ്രധാനമന്ത്രിയും. യുദ്ധം അവസാനിച്ചാലും ഇതിന്റെ ആഘാതം തുടരും. ഫലം ഭക്ഷണം കഴിക്കുന്നത് ചെലവുള്ള കാര്യമാകും. വര്‍ഷാന്ത്യത്തില്‍ 50% വിലവര്‍ധന നേരിടേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വിലക്കയറ്റം അസാധാരണമായ തോതിലാണ് ഉയര്‍ത്തുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ കാണാത്ത തരത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് രേഖപ്പെടുത്തുന്നത്. വര്‍ഷത്തിന്റെ അവസാന്തതോടെ ഇത് 50% ഉയരത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.

ഗ്രോസറി ഉത്പന്നങ്ങളായ ഫ്രോസണ്‍ പച്ചക്കറികള്‍, മുട്ട, ബീഫ്, പാസ്ത പോലുള്ളവയ്ക്ക് പകുതിയോളം വില ഉയര്‍ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ പോക്കറ്റടിക്കുന്ന സ്ഥിതിയാണ് വരുത്തിവെയ്ക്കുന്നത്. അമേരിക്കയുടെ ഇറാനുമായുള്ള യുദ്ധം എണ്ണ, ഗ്യാസ് വിലകള്‍ കുത്തനെ ഉയര്‍ത്തി. ഇത് ഭക്ഷ്യ ഉത്പാദനത്തിന്റെ ചെലവും വര്‍ദ്ധിപ്പിക്കുകയാണ്.

2021-ലാണ് ജീവിതച്ചെലവ് പ്രതിസന്ധി കൊണ്ടുപിടിച്ച നിലയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എണ്ണ, ഗ്യാസ് വിലക്കയറ്റം, ഫെര്‍ട്ടിലൈസര്‍ ചെലവുകള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് ഭക്ഷ്യ സിസ്റ്റത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്.

ബട്ടര്‍, പാല്‍, ബീഫ്, ചോക്ലേറ്റ്, കോഫി എന്നിവയുടെ വിലയില്‍ നാലിരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യവില ഇത്രത്തോളം ഉയരുന്നതിനാല്‍ ഭക്ഷണം കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന അവസ്ഥയിലാണ് വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഫുഡ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്നാ ടെയ്‌ലര്‍ ചൂണ്ടിക്കാണിച്ചു.

യുകെയുടെ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലേക്ക് പോകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions