സിനിമ

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

സിനിമാ-സീരിയല്‍ താരം നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

1982ല്‍ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി.

  • ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; നീന കുറുപ്പ്
  • 'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ
  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions