യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പബ്ബുകള്‍ അടച്ചുപൂട്ടല്‍ വ്യാപകം; മൂന്ന് മാസത്തില്‍ 161 എണ്ണം പൂട്ടി

ലണ്ടന്‍: ബ്രിട്ടനില്‍ ദിവസേന ശരാശരി രണ്ട് പബ്ബുകള്‍ വീതം അടച്ചുപൂട്ടിയതായികണക്കുകള്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 2026ലെ ആദ്യ മൂന്ന് മാസത്തിനിടെ 161 പബ്ബുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്‍ (BBPA) അറിയിച്ചു. ഈ അടച്ചുപൂട്ടലുകള്‍ മൂലം ഏകദേശം 2,400 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായും സംഘടന വ്യക്തമാക്കി. ഉയര്‍ന്ന നികുതി ഭാരം, വര്‍ധിച്ച തൊഴില്‍ച്ചെലവ്, ബിസിനസ് നിരക്കുകളുടെ വര്‍ധന, ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ എന്നിവയാണ് പബ്ബ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ നികുതി മാറ്റങ്ങള്‍ വരുത്തിയാല്‍ അടച്ചുപൂട്ടലുകള്‍ വീണ്ടും വര്‍ധിക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം പബ്ബുകള്‍ക്ക് ബിസിനസ് നിരക്കുകളില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും 15 ശതമാനം നികുതി ഇളവ് കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്നതും മേഖലയ്ക്ക് ചെറിയ ആശ്വാസമായി.

എന്നാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ നികുതി സംവിധാനത്തില്‍ ദീര്‍ഘകാല പുനഃപരിശോധന അനിവാര്യമാണെന്ന് BBPA അഭിപ്രായപ്പെട്ടു. 2025ല്‍ മാത്രം 336 ബ്രിട്ടീഷ് പബ്ബുകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്തുവന്നത്. ''പബ്ബുകള്‍ മികച്ച രീതിയില്‍ വ്യാപാരം നടത്തുന്നുണ്ടെങ്കിലും അനുപാതമില്ലാത്ത നികുതി ഭാരവും കുത്തനെ ഉയരുന്ന ചെലവുകളും ലാഭം ഇല്ലാതാക്കുകയാണ്. അതുകൊണ്ടാണ് ഇത്രയും വേഗത്തില്‍ അടച്ചുപൂട്ടലുകള്‍ വര്‍ധിക്കുന്നത്,'' എന്ന് BBPA ചീഫ് എക്‌സിക്യൂട്ടീവ് Emma McClarkin പറഞ്ഞു. സമീപ വര്‍ഷങ്ങളായി യുകെയിലെ പബ്ബുകളും ഹോസ്പിറ്റാലിറ്റി മേഖലയിലെ മറ്റ് വേദികളും വലിയ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുകയാണ്.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions