യു.കെ.വാര്‍ത്തകള്‍

വാഹനത്തിന്റെ മൈലേജ് കൂട്ടി ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍


ഇന്ധന വില വര്‍ദ്ധനവും രാജ്യത്തിന്റെ സാമ്പത്തിക ആഘാതവും പരിഗണിച്ച് വാഹനങ്ങളുടെ വേഗ പരിധി കുറയ്ക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക്ക് പോളിസി റിസര്‍ച്ച് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍ പട്ടണങ്ങളിലും നഗരങ്ങളിലും പരമാവധി വേഗപരിധി 20മൈല്‍ ആയും മോട്ടോര്‍വേകളില്‍ 60മൈല്‍ ആയും കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും എണ്ണവില വര്‍ധനയുടെ ആഘാതം നിയന്ത്രിക്കാനുമാകുമെന്ന് പഠനം പറയുന്നു.

'ഊര്‍ജ പ്രതിസന്ധി വീണ്ടും പണപ്പെരുപ്പം ഉയര്‍ത്തുകയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നത് ബ്രിട്ടന് താങ്ങാനാവുന്നതിലും അപ്പുറമെന്ന് ഐപിപിആറിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ വില്യം എല്ലിസ് പറഞ്ഞു.

ഇന്ധന നികുതി താല്‍ക്കാലികമായി ലിറ്ററിന് 10 പെന്‍സ് കുറയ്ക്കുക. കുടുംബങ്ങളുടെ വാര്‍ഷിക ഊര്‍ജ ബില്‍ £2,000-ല്‍ പരിമിതപ്പെടുത്തുന്ന പുതിയ എനര്‍ജി പ്രൈസ് ക്യാപ് കൊണ്ടുവരുക, വീട്ടില്‍ നിന്ന് ജോലി ചെയ്യല്‍, കാര്‍പൂളിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക, ചെറുദൂര യാത്രകള്‍ക്ക് നടക്കലും സൈക്കിള്‍ ഉപയോഗവും വര്‍ധിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

ഇത്തരം നടപടികള്‍ ഇല്ലെങ്കില്‍ പണപ്പെരുപ്പം 5.8 ശതമാനം വരെ ഉയരാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

20മൈല്‍ വേഗപരിധി സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനുമുമ്പും വേയില്‍സില്‍ വിവാദമായിരുന്നു. 2023-ല്‍ വെയില്‍സ് ഈ പരിധി നടപ്പാക്കിയതിന് ശേഷം അപകടങ്ങളും മരണങ്ങളും 10 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയെങ്കിലും ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോഴും അതിനെ എതിര്‍ക്കുന്നുണ്ട്.

  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions