യു.കെ.വാര്‍ത്തകള്‍

ഹന്റാവൈറസ് പടര്‍ന്നുപിടിച്ച കപ്പലിലെ ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങി! വ്യാപക തെരച്ചില്‍

ഒരു കപ്പലില്‍ പടര്‍ന്ന മാരകമായ ഹന്റാവൈറസ് ജനങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെ ബ്രിട്ടീഷുകാരനായ ഒരു യാത്രക്കാരന്‍ മുങ്ങിയത് സ്ഥിതി വഷളാക്കി. രോഗം പടര്‍ന്നുപിടിച്ച ക്രൂയിസ് കപ്പലില്‍ നിന്നുമാണ് ഒരു ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ അധികൃതര്‍.

മാരകമായ എലിപ്പനി ബാധയുടെ ക്യാരിയറായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി നൂറുകണക്കിന് പേര്‍ ഇതൊന്നും അറിയാതെ സമ്പര്‍ക്കത്തില്‍ വരാന്‍ ഇടയുണ്ടെന്നത് പ്രശ്‌നത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24ന് എംവി ഹോണ്ടിയസില്‍ നിന്നും ഏഴ് ബ്രിട്ടീഷ് പൗരന്‍മാര്‍ പുറത്തുവന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതില്‍ രണ്ട് പേര്‍ യുകെയില്‍ മടങ്ങിയെത്തി വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലുണ്ട്.

നാല് പേര്‍ സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലെനയിലുമാണ്. എന്നാല്‍ ഏഴാമനായ ബ്രിട്ടീഷ് യാത്രക്കാരനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇതിനിടെ കപ്പലില്‍ നിന്നും ഇറങ്ങി വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച ഡച്ച് സ്ത്രീയില്‍ നിന്നും എയര്‍ സ്റ്റുവാര്‍ഡസിന് ഹന്റാവൈറസ് പിടിപെട്ടതായി ആശങ്കയുണ്ട്.

സ്വദേശമായ സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാനെത്തിയ 69-കാരി ഇതിന് അടുത്ത ദിവസം മരണപ്പെടുകയും ചെയ്തു. സ്റ്റുവാര്‍ഡസിന് ഹന്റാവൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചതോടെ വൈറസ് ക്രൂയിസ് ഷിപ്പിലെ യാത്രക്കാര്‍ക്ക് പുറമെയുള്ളവരിലേക്കും പടരുമെന്ന ആശങ്ക ശക്തമാക്കി.

കപ്പലില്‍ ഹന്റാവൈറസ് പടര്‍ന്നുപിടിച്ചതിന്റെ ഫലമായി ഇതുവരെ മൂന്ന് പേരാണ് മരണപ്പെട്ടിരിക്കുന്നത്. കപ്പല്‍ യാത്രക്കാരെ പുറത്തെത്തിക്കാനായി കാനറി ഐലന്‍ഡിലേക്ക് യാത്ര ചെയ്യുകയാണ്. 146 യാത്രക്കാരെ പുറത്തിറക്കാന്‍ കാനറി പ്രസിഡന്റ് അനുമതി നല്‍കാതെ വന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്.

  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions