യു.കെ.വാര്‍ത്തകള്‍

14 വര്‍ഷത്തെ ബര്‍മിംഗ്ഹാമിന്റെ ആധിപത്യവും നഷ്ടപ്പെട്ട് ലേബര്‍; റിഫോമിന് മുന്‍തൂക്കം

നീണ്ട 14 വര്‍ഷക്കാലം ഭരിച്ച ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലില്‍ നിന്നു വോട്ടര്‍മാര്‍ ലേബറിനെ പുറംതള്ളി.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. റിഫോം, കണ്‍സര്‍വേറ്റീവ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് പുറമെ ചില സീറ്റുകളില്‍ മുസ്ലീം വിഭാഗീയ സ്വതന്ത്രരും വിജയിച്ച് കയറി. 101 സീറ്റുകളില്‍ 99 സീറ്റുകളിലെ ഫലങ്ങളാണ് വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്നത്. എന്നാല്‍ അധികാരം ആറ് വഴികളായി തിരിഞ്ഞ്, ഒരു പാര്‍ട്ടിക്കും സ്വയം വിജയം അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്.

22 സീറ്റുമായി റിഫോമാണ് മുന്നിലുള്ളത്. അതേസമയം 19 സീറ്റില്‍ ഗ്രീന്‍സും, 16 ഇടത്ത് കണ്‍സര്‍വേറ്റീവുകളും, ലേബര്‍ 17 ഇടത്തും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ഇടത്തും ജയിച്ചു. എന്നാല്‍ 13 സ്ഥലത്ത് സ്വതന്ത്രരാണ് വിജയിച്ചത്. 2023-ല്‍ പാപ്പരായി മാറിയ ഒരു ലോക്കല്‍ അതോറിറ്റിയാണ് ബര്‍മിംഗ്ഹാം. ഒരു വര്‍ഷത്തിലേറെയായി ബിന്‍ സമരം നടക്കുന്നു. തെരുവുകളില്‍ മാലിന്യം കുമിഞ്ഞ് കൂടുമ്പോള്‍ ഇത് പരിഹരിക്കാന്‍ ഉതകുന്ന വിജയം ഒരു പാര്‍ട്ടിക്കും ലഭിക്കാത്തത് പ്രതിസന്ധി വഷളാക്കും.

നഗരത്തിലെ മുസ്ലീം വോട്ടര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതാണ് ലേബറിന്റെ നാണംകെട്ട പുറത്താകലിന് പ്രധാന കാരണം. വര്‍ഗ്ഗീയതയും, വിഭാഗീയതും ആളിക്കത്തിച്ച് നഗ്നമായ പ്രചരണം നടത്തുകയും, ഗാസാ യുദ്ധത്തിന്റെ പേരിലുള്ള രോഷം ചൂഷണം ചെയ്യുന്നതുമാണ് ബര്‍മിംഗ്ഹാമില്‍ കണ്ടത്. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലകളില്‍ പ്രധാനമായും മുസ്ലീം സ്വതന്ത്രര്‍ തന്നെയാണ് വിജയിച്ചത്.

  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions