യു.കെ.വാര്‍ത്തകള്‍

നോട്ടിംഗ്ഹാംഷെയറില്‍ കാര്‍ ഇടിച്ച് 5പേര്‍ക്ക് പരിക്കേറ്റ സംഭവം; കൊലപാതകശ്രമത്തിന് ഒരാള്‍ അറസ്റ്റില്‍

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷെയറിലെ ആര്‍ണോള്‍ഡ് ടൗണ്‍ സെന്ററില്‍ കാര്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 1.10ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നും നോട്ടിംഗ്ഹാംഷെയര്‍ പൊലീസ് അറിയിച്ചു. മറ്റ് നാല് പേരുടെ പരിക്ക് ഗുരുതരമല്ല.

സംഭവത്തിന് തൊട്ടുമുമ്പ് ടൗണ്‍ സെന്ററില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ മനപ്പൂര്‍വ്വം സംഘത്തിലേക്ക് ഓടിച്ചുകയറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പിടികൂടി

സംഭവത്തില്‍ ഭീകരവിരുദ്ധ വിഭാഗം അന്വേഷണം നടത്തുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നും പൊലീസ് അറിയിച്ചു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions