യു.കെ.വാര്‍ത്തകള്‍

സൗത്ത് കേംബ്രിജ്‌ഷെയര്‍ കൗണ്‍സിലിലേക്ക് മലയാളിയുടെ ചരിത്രവിജയം

സൗത്ത് കേംബ്രിജ്‌ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ജിയോ സെബാസ്റ്റ്യന്‍ ചരിത്രവിജയം നേടി. ഹിസ്റ്റണ്‍ ആന്‍ഡ് ഇംപിങ്ടന്‍ വാര്‍ഡില്‍ നിന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിയോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇതോടെ ജിയോ സ്വന്തമാക്കി.

കൊച്ചി പാലാരിവട്ടം സ്വദേശിയായ ജിയോ, കാലടി ശ്രീ ശങ്കര കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമബിരുദം നേടി. 2002-ലാണ് അദ്ദേഹം യുകെയിലെ കേംബ്രിജിലേക്ക് കുടിയേറിയത്. ആരോഗ്യമേഖലയിലും യുകെ ജയില്‌സേവന വകുപ്പിലും പ്രവര്‍ത്തിച്ചിട്ടുള്ള ജിയോ, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും അറിയപ്പെടുന്നു. നഴ്‌സുമാരുടെ എന്‍എംസി രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തില്‍ 42,000ത്തിലധികം ആളുകള്‍ പങ്കുചേര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ചാലക്കുടി സ്വദേശിയും കേംബ്രിജില്‍ ശാസ്ത്രജ്ഞയുമായ ലെറിന്‍ ജിയോയാണു ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ആരോഗ്യരംഗവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജിയോയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡൈവേഴ്‌സിറ്റി വിഭാഗം മേധാവിയായും പ്രവര്‍ത്തിക്കുന്നുണ്ട് ജിയോ.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions