യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞുവീണ് മരിച്ചു; അബര്‍ഡീനില്‍ മലയാളി യുവാവ് കാന്‍സറിന് കീഴടങ്ങി

യുകെമലയാളികളെ തേടി തുടരെ രണ്ടു മരണങ്ങള്‍ കൂടി. ലണ്ടനിലെ ഹാറോവില്‍ താമസിക്കുന്ന മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ജോര്‍ജി ആംബ്രയില്‍ മാത്യു(47) ആണ് ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ചത്. വഴി യാത്രക്കാര്‍ ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയര്‍ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തില്‍ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം.

ഭാര്യ റെന്‍ജു, മകള്‍ കാരന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അബര്‍ഡീനില്‍ മലയാളി യുവാവ് കാന്‍സറിനോട് പോരാടി കീഴടങ്ങിയത് ആണ് മറ്റൊരു വിയോഗ വാര്‍ത്ത.

അബര്‍ഡീനില്‍ താമസിക്കുന്ന ജിതിന്‍ വര്‍ഗീസ്(35) ആണ് മരണത്തിനു കീഴടങ്ങിയത്. അബര്‍ഡീന്‍ ഹോളിഡേ ഹോട്ടല്‍ മാനേജര്‍ ആയി ജോലി ചെയ്യുക ആയിരുന്നു. കഴിഞ്ഞദിവസം വൈകുനേരം അഞ്ചു മണിയോടെയാണ് ജിതിന്‍ മരണത്തിനു കീഴടങ്ങിയത്. തൃശൂര്‍ വാണിയംപാറ മാറ്റത്തില്ലങ്കില്‍ കുടുംബാംഗമാണ് ജിതിന്‍. ദുബായില്‍ നീണ്ട കാലം ജോലി ചെയ്ത ശേഷമാണു ജിതിന്‍ യുകെയിലേക്ക് എത്തുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions