യു.കെ.വാര്‍ത്തകള്‍

അപ്രതീക്ഷിതമായി വിട പറഞ്ഞ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ അന്ത്യവിശ്രമം

മകനും കുടുംബത്തിനുമൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായെത്തി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ ഈ മാസം 30ന്അന്ത്യവിശ്രമം. ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന ആല്‍ബിന്റെ പിതാവ് ആന്റണി തോമസിന്റെ മൃതസംസ്‌കാര പ്രാര്‍ത്ഥനകള്‍ രാവിലെ 10 മണി മുതല്‍ ഔര്‍ ലേഡി ഓഫ് ദി റോസറി സൈന്റ്‌റ് ലുക്ക് പള്ളിയില്‍ വച്ച് നടത്തും. വ്യൂയിങ്ങിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം 12.30ന് ടെലിഫോര്‍ഡ് ക്രീമറ്റോറിയത്തില്‍ വച്ച് ശവദാഹം നടക്കും.

ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന മകന്‍ ആല്‍ബിന്റെ അടുത്ത് മാര്‍ച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റര്‍ കഴിഞ്ഞ ഉടനെ കൈകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടര്‍ന്ന് വയ്യാതാകുകയും ചെയ്തു. ഉടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറല്‍ അബ്സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ജറി നടത്തുകയും രോഗാവസ്ഥയില്‍ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് ആന്റണിയുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് മെയ് നാലിന് രാവിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വച്ച് മരണപ്പെടുകയാണുണ്ടായത്.

ആന്റണി തോമസ് മലേപ്പറമ്പില്‍ ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശിയാണ്. 23 വര്‍ഷത്തോളം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്ത ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആര്‍മിയില്‍ റഡാര്‍ ഓപ്പറേറ്റര്‍ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യന്‍ കമ്മാടം സ്‌കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപിക ആണ്.

ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന മകന്‍ ആല്‍ബിന്‍ ഒരു അപ്ലിക്കേഷന്‍ സ്‌പെഷ്യലിസ്‌റ് ആയി ജോലി ചെയ്യുന്നു. ആല്‍ബിന്റെ ഭാര്യ ജാക്വിലിന്‍ ജോയ്. മകള്‍ കരോളിന്‍ സൗദിയില്‍. ഭര്‍ത്താവ് അമല്‍ അലക്‌സ്. കൊച്ചുമക്കള്‍ സ്റ്റീവന്‍ തോമസ്, സാറ സാവിയോ.

അഡ്രസ്: ടെല്‍ഫോര്‍ഡ്, TF2 7HG

സംസ്‌കാരം നടക്കുന്ന സെമിത്തേരിയുടെ അഡ്രസ്: ടെല്‍ഫോര്‍ഡ് TF2 9NJ


  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions