യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ജീവിതച്ചെലവ് പ്രതിസന്ധി കുതിക്കുമെന്ന ആശങ്കയില്‍ യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുകയാണ്. 16 മാസത്തിനിടെയുള്ള ഏറ്റവും വേഗത്തിലുള്ള ചെലവുചുരുക്കലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

യുകെയുടെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ ബാര്‍ക്ലേസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുകെയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകളില്‍ 40 ശതമാനവും ബാര്‍ക്ലേസാണ് നടത്തുന്നത്. കഴിഞ്ഞ മാസം 0.1% ഇടിവാണ് കാര്‍ഡ് ഇടപാടുകളില്‍ വരുത്തിയിരിക്കുന്നത്. 2024 നവംബറിന് ശേഷം ആദ്യമായാണ് ഈ ഇടിവ്.

അത്യാവശ്യമില്ലാത്ത ചെലവുകള്‍ 0.3 ശതമാനമാണ് കുറച്ചത്. യാത്രാ ചെലവുകള്‍ ഏപ്രില്‍ മാസം 5.7 ശതമാനം കുറച്ചപ്പോള്‍, എയര്‍ലൈന്‍ ചെലവുകള്‍ 8.3 ശതമാനവും കുറഞ്ഞു. ഭക്ഷണം, പാനീയം എന്നിവയുടെ ചെലവും സാരമായി താഴ്ന്നിട്ടുണ്ട്.

കുടുംബങ്ങള്‍ തങ്ങളുടെ പുറത്തുള്ള ചെലവുകള്‍ കാര്യമായി കുറച്ച് ലാഭം പിടിക്കുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ കണ്ടന്റ്, സബസ്‌ക്രിപ്ഷന്‍ എന്നിവയുടെ ചെലവ് ഏപ്രില്‍ മാസം 9.2 ശതമാനം കൂടുകയാണുണ്ടായത്.

അതേസമയം ഇന്ധനത്തിനായുള്ള ചെലവ് 10.4% വര്‍ദ്ധിച്ചു. 2022 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധന. ഇറാന്‍ യുദ്ധം എനര്‍ജി വിപണികളെയും, ആഗോള വിതരണ ശൃംഖലയെയും ബാധിക്കുമ്പോള്‍ ഉപഭോക്താക്കളും, ബിസിനസ്സുകളും കഠിനമായ അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം യുകെയ്ക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. ശരാശരി എനര്‍ജി ബില്ലുകള്‍ 16% ഉയരാനാണ് സാധ്യത. ഭക്ഷ്യവില വര്‍ഷാവസാനത്തോടെ 7% ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions