നാട്ടുവാര്‍ത്തകള്‍

5 വര്‍ഷത്തെ പോരാട്ടം; വി.ഡിയെ ഹൈക്കമാന്റിന് അവഗണിക്കാനായില്ല



തിരുവനന്തപുരം: ജനവികാരം അവഗണിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയില്ല. ഉപനേതാവായും പ്രതിപക്ഷ നേതാവായും പത്തുവര്‍ഷം സതീശന്‍ കാട്ടിയ മികവിന് പാര്‍ട്ടിയ്ക്ക് നന്ദി കാണിക്കേണ്ടിവന്നു. തുടര്‍ച്ചയായി ആറു തവണ ഒരേ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയാണ് വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ വിശ്വാസം കാത്തത്. കടുത്ത ഒരു തെരഞ്ഞെടുപ്പിനെയും പാര്‍ട്ടിക്കുള്ളിലെ തന്നെ കരുത്തന്മാരായ രണ്ടു നേതാക്കുടെയും പ്രതിബന്ധത്തെ മറികടന്നാണ് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ശക്തമായ മത്സരത്തിനൊടുവില്‍ സതീശന്റെ കഴിവിനെ ഹൈക്കമാന്റ് വിശ്വസിക്കുകയായിരുന്നു.

2001 മുതല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി.സതീശന്‍ രാഷ്ട്രീയ പ്രവര്‍ത്തകന് പുറമേ അഭിഭാഷകന്‍ കൂടിയാണ്. 1964 ല്‍ ജനിച്ച വടശ്ശേരി ദാമോദരന്‍ സതീശന്‍ 10 വര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി അദ്ദേഹം പ്രാക്ടീസ് ചെയ്ത ശേഷമാണ് സജീവരാഷ്ട്രീയക്കാരനായി മാറിയത്. 2021 ല്‍ രമേശ് ചെന്നിത്തയ്ക്ക് പിന്‍ഗാമിയായാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത്.


ഇതിനിടയില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1964 മെയ് 31-ന് കൊച്ചിയിലെ നെട്ടൂരിലുള്ള ഒരു നായര്‍ കുടുംബത്തില്‍ കെ. ദാമോദര മേനോന്റെയും വി. വിലാസിനി അമ്മയുടെയും മകനായാണ് സതീശന്‍ ജനിച്ചത്. പനങ്ങാട് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്ന് ബിരുദവും, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി ബിരുദവും, ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് എല്‍.എല്‍.എം ബിരുദവും നേടി.


വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ ചുവട് വെച്ചത്. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം 1987 ല്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. 1996 ല്‍ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന പറവൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി. രാജുവിനോട് ആദ്യം മത്സരിച്ച് രാജയപ്പെട്ടു. തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറി.


2006 ല്‍ കരുത്തനായ കെ.എം. ദിനകരനെ പരാജയപ്പെടുത്തി പറവൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയിച്ചു. 2011 ല്‍ അദ്ദേഹത്തോട് തോറ്റ പ്രമുഖന്‍ സി.പി.ഐയിലെ പന്യന്‍ രവീന്ദ്രനായിരുന്നു. 11,349 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായി. 2016 ല്‍ സി.പി.ഐയിലെ ശാരദ മോഹനെ 20,634 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നാലാം തവണയും എം.എല്‍.എയായി.


2021 ല്‍ സി.പി.ഐയിലെ എം.ടി. നിക്‌സണെ 22,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അഞ്ചാം തവണയും പറവൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് വി.ഡി. സതീശന്‍ ശ്രദ്ധിക്കപ്പെടുന്നത്. 2021 മെയ് 22-ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി വി.ഡി. സതീശനെ പതിനഞ്ചാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. അന്ന് ഇടതുപക്ഷത്തെ ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക്കുമായുള്ള അദ്ദേഹത്തിന്റെ നിയമസഭയിലെ സംവാദങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.


2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടി. 140 അംഗ നിയമസഭയില്‍ 102 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ പത്ത് വര്‍ഷം നീണ്ടുനിന്ന എല്‍.ഡി.എഫ് ഭരണത്തിന് യു.ഡി.എഫ് അറുതി വരുത്തി. ആറാം തവണയും പറവൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെ മുഖ്യമന്ത്രിസ്ഥാനം സതീശനെ തേടി വരികയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. ടൈസണെതിരെ 20,600 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്.

  • ലഹരിയെ തുരത്താന്‍ പോലീസിന്റെ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട്
  • ഷാര്‍ജയില്‍ മലയാളി യുവതിയും മകളും മരിച്ച നിലയില്‍
  • ഇനി കെപിസിസി അധ്യക്ഷനുവേണ്ടിയുള്ള 'കസേര കളി'; മുന്നില്‍ ബെന്നി ബഹനാന്‍
  • നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു
  • സെക്സ് റാക്കറ്റ്; ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന അലീനയുടെ ശബ്ദ സന്ദേശം പുറത്ത്
  • എഞ്ചിനില്‍ തീപ്പൊരി; എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിംഗ്
  • സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി; അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം പൊറുക്കണം- ചെറിയാന്‍ ഫിലിപ്പ്
  • 'കെ റെയില്‍ വരില്ല കെട്ടോ'; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍
  • മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎല്‍എ ആയി തുടരുന്നത്- ചാണ്ടി ഉമ്മന്‍
  • 'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions