നാട്ടുവാര്‍ത്തകള്‍

രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി; എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല

ആലപ്പുഴ: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തല. തന്നെ വിളിച്ച കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയോടും രാഹുല്‍ഗാന്ധിയോടും ഇക്കാര്യം രമേശ് ചെന്നിത്തല നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്ത. തന്റെ പ്രവര്‍ത്തിപരിചയവും സീനിയോരിറ്റിയും അവഗണിച്ചത് ശരിയായില്ലെന്നായിരുന്നു രമേശിന്റെ പ്രതികരണം.

മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാട് രമേശ് ചെന്നിത്തല എടുത്തതായും അദ്ദേഹം തിരുവനന്തപുരം വിട്ടുപോയതായും സൂചനയുണ്ട്. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് പങ്കെടുക്കില്ലെന്നും വിവരമുണ്ട്. കോണ്‍ഗ്രസിലെ തന്റെ പ്രവര്‍ത്തിപരിചയവും സീനിയേറിറ്റിയും പരിഗണിച്ച് തനിക്ക് തന്നെ മുഖ്യമന്ത്രിസ്ഥാനമെന്ന് ഉറപ്പിച്ചയാളാണ് രമേശ് ചെന്നിത്തല.

എന്നാല്‍ ആദ്യം മുതല്‍ തന്നെ വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും പേരുകളാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ 12 മണിയോടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം മല്ലികാര്‍ജ്ജുന ഖാര്‍ഗേ തന്നെയാണ് രമേശ് ചെന്നിത്തലയെ വിളിച്ചു പറഞ്ഞത്. നേരത്തേ വി.ഡി. സതീശന്‍ രമേശ് ചെന്നിത്തലയില്‍ നിന്നുമാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത്. ചെന്നിത്തല ഇന്നും നാളെയും ഗുരുവായൂരായിരിക്കും എന്നും സൂചനയുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions