യു.കെ.വാര്‍ത്തകള്‍

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം

ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കാബിനറ്റ് സ്ഥാനം രാജിവെച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം കടുപ്പിക്കുന്നതിന്റെ ഭാഗമാണ് രാജി. അതേസമയം ഇതിലൊന്നും കുലുങ്ങാതെ പിടിച്ചുനില്‍ക്കാനാണ് സ്റ്റാര്‍മറുടെ ശ്രമം.

ഒരു നേതാവും നേതൃപദവിക്കായി ആവശ്യത്തിനുള്ള എംപിമാരുടെ പിന്തുണ നേടിയിട്ടില്ലെന്നതാണ് ഇതില്‍ സുപ്രധാനം. രാജിവെച്ച സ്ട്രീറ്റിംഗും താന്‍ നേതൃപോരാട്ടത്തിലുണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ലേബര്‍ പാര്‍ട്ടിയില്‍ മറ്റൊരു നേതാവ് രൂപം കൊള്ളേണ്ട സാഹചര്യമാണ് ഉടലെടുക്കുന്നത്.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ വരവിനായാണ് പാര്‍ട്ടി അംഗങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇദ്ദേഹത്തിന് പാര്‍ലമെന്റിലേക്ക് വഴിയൊരുക്കാന്‍ മേക്കര്‍ഫീല്‍ഡ് എംപി രാജിവെയ്ക്കും. മാര്‍ച്ചിന് മുന്‍പ് വരെ സ്റ്റാര്‍മറുടെ അടുത്ത അനുയായിയായിരുന്ന ജോഷ് സിമോണ്‍സാണ് സ്ഥാനമൊഴിഞ്ഞ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കുന്നത്.

എന്നാല്‍ ലേബര്‍ പാര്‍ട്ടിക്കും, ബേണ്‍ഹാമിനും വഴിതടയാന്‍ പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ആഴ്ചയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ റിഫോം മേഖലയില്‍ സുപ്രധാന നേട്ടം കൊയ്തിരുന്നു.

സിമോണ്‍സിന്റെ സീറ്റിലെ എട്ട് വാര്‍ഡുകളും റിഫോം യുകെയാണ് വിജയിച്ചത്. ലേബറിനെ അട്ടിമറിച്ചാണ് ഈ വിജയങ്ങള്‍. ഇത് ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ ബേണ്‍ഹാമിന്റെ സ്വപ്‌നങ്ങള്‍ തകരും. ഇത് സ്റ്റാര്‍മര്‍ക്ക് കൂടുതല്‍ ആയുസ്സ് ഉറപ്പാക്കുകയും ചെയ്യും.

മത്സരിക്കാന്‍ താന്‍ ലേബറിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അപേക്ഷ വെയ്ക്കുമെന്ന് ബേണ്‍ഹാം സ്ഥിരീകരിച്ചു. ഇക്കുറി ഇദ്ദേഹത്തിന്റെ അപേക്ഷ സ്റ്റാര്‍മര്‍ അടങ്ങിയ കമ്മിറ്റി തള്ളില്ലെന്നാണ് കരുതുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions