യു.കെ.വാര്‍ത്തകള്‍

എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന

കുട്ടികളെ ലക്ഷ്യമിട്ട് എഐ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് വര്‍ധിക്കുന്നതായി കുട്ടികളുടെ സംരക്ഷണ സംഘടനയായ എന്‍എസ്പിസിസി. പരാതികളില്‍ 36 ശതമാനം വര്‍ധനവുണ്ടെന്ന് സംഘടനയുടെ ചൈല്‍ഡ് ലൈന്‍ സേവം വ്യക്തമാക്കുന്നു.

പല കേസുകളിലും ബ്ലാക്ക്‌മെയില്‍ ഭീഷണികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് 2,444 കൗണ്‍സിലിംഗ് സെഷനുകള്‍ നടന്നപ്പോള്‍, അതില്‍ 1,043 സെഷനുകളില്‍ ബ്ലാക്ക്‌മെയില്‍ പരാതി ഉയര്‍ന്നിരുന്നു.

കുട്ടികളെ വലയിലാക്കാന്‍ കുറ്റവാളികള്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരിയായ പെണ്‍കുട്ടിയെന്ന വ്യാജേന സമീപിച്ച് സ്വകാര്യ ചിത്രങ്ങള്‍ കൈപ്പറ്റല്‍, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍, കുട്ടികളുടെ ഫോട്ടോകള്‍ എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റല്‍ എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍.

സ്‌കൂളുകളുടെ വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും കുട്ടികളുടെ മുഖചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് കുട്ടികളുടെ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

സര്‍ക്കാരിനോട് ശക്തമായ ഓണ്‍ലൈന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാമെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 18 ല്‍ താഴെയുള്ള ഉപയോക്താക്കള്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കിടുന്നതും സൃഷ്ടിക്കുന്നതും തടയാന്‍ ടെക് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions