യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി



ലണ്ടനെ അക്ഷരാര്‍ത്ഥത്തില്‍ നിറച്ച് പതിനായിരങ്ങള്‍ നിറഞ്ഞ പ്രതിഷേധ റാലികള്‍. വന്‍ സുരക്ഷാ വിന്യാസത്തിനിടയിലും ശനിയാഴ്ച റാലികള്‍ നേര്‍ക്കു നേരെത്തി.

തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സണ്‍ നയിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയും പലസ്തീന്‍ അനുകൂലികളുടെ നഖ്ബ ദിന പ്രതിഷേധവുമാണ് നഗരത്തില്‍ അരങ്ങേറിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നാലായിരത്തിലേറെ പൊലീസും ഡ്രോണുകളും സേനാഅംഗങ്ങളും ഉള്‍പ്പെടെ അണിനിരന്നു.

ബ്രിട്ടീഷ് പതാകകളും മേക്ക് ഇംഗ്ലണ്ട് ഗ്രേറ്റ് എഗെയ്ന്‍ തൊപ്പികളും അണിഞ്ഞു വന്ന പ്രതിഷേധക്കാര്‍ സ്റ്റാര്‍മറിനെതിരെ മുദ്രാവാക്യം വിളിച്ചു. മറുവശത്ത് പലസ്തീന്‍ അനുകൂലികള്‍ ഫ്രീ പലസ്തീന്‍, സ്മാഷ് ദി ഫൈര്‍ റൈറ്റ് എന്നിങ്ങനെ വിവിധ ബാനറുകളുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ റാലിയുടെ ഭാഗമായി.

പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഭവങ്ങളില്‍ 43 പേര്‍ അറസ്റ്റിലായി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions